ചെന്നൈ: ക്യാപ്ടനും മുന്‍ ക്യാപ്ടനും മുഖാമുഖം നിന്നു പടനയിച്ച മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഏഴു വിക്കറ്റ് ജയം. ചെന്നൈയുടെ മാന്‍...
ചെന്നൈ: ക്യാപ്ടനും മുന്‍ ക്യാപ്ടനും മുഖാമുഖം നിന്നു പടനയിച്ച മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഏഴു വിക്കറ്റ് ജയം.
ചെന്നൈയുടെ മാന്ത്രിക സ്പിന്നിനു മുന്നില്‍ വിരാട് കോലിക്കും കൂട്ടര്‍ക്കും ഒന്നും ചെയ്യാനായില്ല. അങ്ങനെ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം ബാറ്റിംഗ് ത്രില്‍ ആസ്വദിക്കാനാവാതെ അവസാനിച്ചു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 17.1 ഓവറില്‍ 70 റണ്‍സിന് പുറത്താവുകയായിരുന്നു. ഹര്ഭജന് സിംഗും ഇമ്രാന് താഹിറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ രണ്ടും ഡ്വെയ്ന്‍ ബ്രാവോ ഒരു വിക്കറ്റും വീഴ്ത്തി വിരാട് കോലിയുടെയും കൂട്ടരുടെയും പതനം സമ്പൂര്‍ണമാക്കി.
ഓപ്പണറായി ഇറങ്ങുകയും അവസാനം പുറത്താവുകയും ചെയ്ത പാര്‍ഥിവ് പട്ടേലാണ് (35 പന്തില്‍ 29) ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍.
സാക്ഷാല്‍ വിരാട് കോഹ്ലിക്കും എ.ബി.ഡിവില്ലിയേഴ്സിനും ഉള്‍പ്പെടെ രണ്ടക്കം കാണാനയില്ല. കോലിയേയും ഡിവില്ലിയേഴ്സിനെയും ഹര്ഭജന് സിംഗിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ടോസ് നേടിയ ചെന്നൈ ബാംഗ്ലൂരിനെ ബാറ്റിംഗിന് അയച്ചു. എംഎസ് ധോണിയുടെ തീരുമാനം തെറ്റിയില്ലെന്നു തുടക്കത്തില്‍ തന്നെ വ്യക്തമായി.
ചെന്നൈക്കു വേണ്ടി അമ്പാട്ടി റായിഡു 42 പന്തില്‍ 28 റണ്‍സെടുത്ത് ടോപ് സ്കോററായി. ഷെയ്ന് വാട്സനെ റണ്‍സെടുക്കുന്നതിനു മുന്‍പേ ചഹല്‍ പുറത്താക്കി. സുരേഷ് റെയ്ന 19 (21), കേദാര്‍ ജാദവ് 19 (21), രവീന്ദ്ര ജഡേജ 6 (15) എന്നിവരാണ് കളത്തിലിറങ്ങിയ മറ്റു ബാറ്റ്സ്മാന്മാര്.
Keywords: Chennai Super Kings, Royal Challengers Bangalore, Indian Premier League, IPL 2019, MA Chidambaram Stadium, Chennai, Kedar Jadhav , Ravindra Jadeja , CSK , Ambati Rayudu, Suresh Raina, , Skipper Virat Kohli , MS Dhoni

COMMENTS