ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കില്‍ അവ്യക്തത തുടരുന്നു. ഇതുസംബ...
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കില്‍ അവ്യക്തത തുടരുന്നു. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിമാരുടെ ഇടയില്‍പ്പോലും ഭിന്നാഭിപ്രായങ്ങളാണ്.
അതേസമയം മരണപ്പെട്ടവരുടെ കണക്കെടുപ്പിനെതിരെ വ്യേമസേനാ മേധാവി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. വ്യോമസേന കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാറില്ലെന്നും സര്‍ക്കാരാണ് അത് വെളിപ്പെടുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഈ കണക്ക് പുറത്തുവിടുന്ന കാര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും ആഭ്യന്തരമന്ത്രിയും തമ്മലും അഭിപ്രായവ്യത്യാസമുണ്ട്. കണക്ക് പുറത്തുവിടില്ലെന്ന് പ്രതിരോധമന്ത്രിയും ഇന്നോ നാളെയോ പുറത്തുവിടുമെന്ന് ആഭ്യന്തരമന്ത്രിയും വ്യക്തമാക്കുന്നു.
കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് പുറത്തുവിടണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെടുന്നുണ്ട്. അതേസമയം ആളില്ലാത്ത സ്ഥലത്ത് പൈന്‍ മരങ്ങളിലാണ് ഇന്ത്യ ബോംബിട്ടതെന്നാണ് പാകിസ്ഥാന്റെ അവകാശവാദം.
Keywords: Pakistan, Balakot, attack, Death rate

COMMENTS