ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ കുതിരക്കച്ചവടം. ഓപ്പറേഷന് താമര എന്ന പേരില്‍ ജെഡിഎസ് എംഎല്‍എമാരെ അടര്‍ത്തിമാറ്റി ബിജെപി പാളയത്ത...
ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ കുതിരക്കച്ചവടം. ഓപ്പറേഷന് താമര എന്ന പേരില്‍ ജെഡിഎസ് എംഎല്‍എമാരെ അടര്‍ത്തിമാറ്റി ബിജെപി പാളയത്തില്‍ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നാഗനഗൗഡ എംഎല്‍എയുടെ മകന് ശരണഗൗഡക്ക് 25 കോടി വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയിലെ ശബ്ദം തന്റേതു തന്നെന്ന മുന്‍ മുഖ്യമന്ത്രിയും കര്‍ണാടക ബിജെപി അധ്യക്ഷനുമായ വൈ എസ് യെഡിയൂരപ്പ സമ്മതിച്ചു.
ശബ്ദരേഖയിലുള്ള ശബ്ദം തന്റേതല്ലെന്നും തന്റെ ശബ്ദമാണെന്നു തെളിയിച്ചാണ് 24 മണിക്കൂറിനുള്ളില്‍ രാഷ്ട്രീയപ്രവര്‍ത്തനം ഉപേക്ഷിക്കുമെന്നും യെഡിയൂരപ്പ വെല്ലുവിളിച്ചിരുന്നു. എന്നാല്‍, സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഉറപ്പായതോടെയാണ് മുതിര്‍ന്ന ബിജെപി നേതാവ് കരണം മറിഞ്ഞത്.
തന്നെ കുടുക്കാനായി കുമാരസ്വാമി ശരവണഗൗഡയെ അയച്ചതാണെന്ന പുതിയ നിലപാടുയര്‍ത്തി സംഭവത്തെ ന്യായീകരിക്കാനുള്ള ശ്രമവും യെഡിയൂരപ്പ ഇപ്പോള്‍ നടത്തുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുതിയ സംഭവവികാസങ്ങള്‍ ബിജെപിക്ക് തലവേദന സൃഷ്ടിക്കും.
നാഗനഗൗഡയുടെ മകന് പണം വാഗ്ദാനം ചെയ്യുന്ന ശബ്ദം കുമാരസ്വാമി തന്നെയാണ് പുറത്തുവിട്ടത്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ശബ്ദം മിമിക്രിക്കാരെ കൊണ്ട് സൃഷ്ടിച്ചതാണെന്നും വ്യക്തമാക്കി യെഡിയൂരപ്പ തലയൂരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ദേവദുര്‍ഗയിലെ ഗസ്റ്റ് ഹൗസില്‍ ശരണഗൗഡയെ കണ്ടതായി പിന്നീട് യെഡിയൂരപ്പ സമ്മതിച്ചു.
Summary: Yeddyurapa admits that he mets jds mla's son

COMMENTS