ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ജയ്ഷ ഇ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്നതിന് സ്ഥിരീകര...
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ജയ്ഷ ഇ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്നതിന് സ്ഥിരീകരണമായി. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ത്യ വ്യക്തമായ തെളിവുകള്‍ നല്കുകയാണെങ്കില് ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഖുറേഷി വ്യക്തമാക്കി. അതേസമയം പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ ജയ്ഷ ഇ മുഹമ്മദാണെന്നതിനുള്ള വ്യക്തമായ തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് നല്‍കിയിരുന്നു.
എന്നാല്‍ പാകിസ്ഥാന് കോടതി അംഗീകരിക്കുന്ന തെളിവുകള്‍ ഇന്ത്യ ഹാജരാക്കണമെന്നാണ് ഖുറേഷി വ്യക്തമാക്കുന്നത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യു.എസും, യു.കെയും, ഫ്രാന്‍സും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിന്റെ പിന്നാലെയുള്ള പാകിസ്ഥാന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാണ്.
അതേസമയം പ്രശ്നങ്ങള്‍ ലഘൂകരിക്കാനുള്ള മറ്റു രാജ്യങ്ങളുടെ നീക്കങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കാമെന്നും ഖുറേഷി വ്യക്തമാക്കി.
Keywords: Pulwama attack, India, Pakistan,

COMMENTS