രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇരുവരെയും ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ട് ബൈക്ക...
രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇരുവരെയും ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
കാസര്‍കോട്: കാസര്‍കോട്ടെ പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇരുവരെയും ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ക്രൈംബ്രാഞ്ചിനെ കൂടി അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി. പ്രതികളെ പിടികൂടാനായി കര്‍ണാടക പൊലീസിന്റെ സഹായം ഡിജിപി നേരിട്ടു തേടി. കര്‍ണാടകം പൂര്‍ണസഹായം വാഗ്ദാനം ചെയ്തതായി പൊലീസ് പറഞ്ഞു.
തനിക്കു ജീവനു ഭീഷണിയുണ്ടെന്നു കൊല്ലപ്പെട്ട കൃപേഷ് നേരത്തേ ബേക്കല്‍ പൊലീസിനു കേസ് കൊടുത്തിരുന്നു. ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും വധഭീഷണി ഉണ്ടെന്ന് കൃപേഷ് പരാതിയില്‍ പറഞ്ഞിരുന്നു.
കൃപേഷിന്റെ പരാതിപ്രകാരം അരുണേശ്, നിഥിന്, നീരജ് എന്നിവര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് കേസെടുത്തിരുന്നു.
നടന്നതു രാഷ്ട്രീയ കൊലപാതകങ്ങളാണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും പൊലീസ് പ്രാഥമികന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതായാണ് അറിയുന്നത്.
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ ആക്രമിച്ചതിലെ പ്രതികാരമാണ് കൊലപാതകമെന്നാണ് സൂചന. ആ കേസില്‍ ശരത്ലാല് ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയുമായിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
COMMENTS