കാസര്‍കോട്: കാസര്‍കോട്ടെ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ സമാശ്വാസവുമായി എത്തിയ കെപിസിസി പ്രസിഡന്റ്...
കാസര്‍കോട്: കാസര്‍കോട്ടെ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ സമാശ്വാസവുമായി എത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വീടുകളിലെ ദൈന്യസ്ഥിതി കണ്ടു പൊട്ടിക്കരഞ്ഞു.
ആശ്വസിപ്പിക്കാനെത്തിയ കെപിസിസി പ്രസിന്റ് വിങ്ങിക്കരയുന്നതു കണ്ടു വീട്ടുകാരും നിലവിട്ടു കരഞ്ഞുപോയി. ഇതോടെ, ഒപ്പമെത്തിയ മറ്റു നേതാക്കളുടെയും കണ്ണു നിറഞ്ഞുപോയി.
രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ഉത്തരവാദികള്‍ സി.പി.എം തന്നെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു.
കൊല്ലപ്പെട്ട ശരത്തിന്റെ വീട്ടില്‍ മുല്ലപ്പള്ളി എത്തിയപ്പോള്‍ ശരത്തിന്റെ പിതാവ് സത്യനും സഹോദരി അമൃതയും നിലത്തുവീണു കരയുകയായിരുന്നു. അവരെ ആശ്വസിപ്പിക്കാനാവാതെ മുല്ലപ്പള്ളിയും വിതുമ്പിക്കരയുകയായിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി ചെങ്കൊടി താഴെ വയ്ക്കണം. നാണം കെട്ടവരും പ്രാകൃതന്മാരും ഭീരുക്കലുമായ ഇവര്‍ കേരള രക്ഷാ യാത്ര നടത്തുന്നതെന്തിനാണെന്നും മുല്ലപ്പള്ളി ചോദിച്ചു.
സ്റ്റാലിനിസ്റ്റ് നേതൃത്വത്തിന്റെ ഭരണമാണ് കേരളത്തില്‍. കൊല്ലപ്പെട്ട രണ്ട് ചെറുപ്പക്കാരും ചെയ്ത തെറ്റ് എന്താണ്. കൊലയാളികളെ പരിശീലിപ്പിക്കാനുള്ള കേന്ദ്രങ്ങളും ഗുണ്ടകളും സി.പി.എമ്മിനുണ്ട്. പരിശീലനം നേടിയ ഗുണ്ടകള്‍ തന്നെയാണ് കൊലപാതകം നടത്തിയിരിക്കുന്നത്.
കേരള മുഖ്യമന്ത്രി ഭീരുവാണ്. മുഖ്യമന്ത്രി ധീരനാണെങ്കില്‍ ഇനി തങ്ങളുടെ പാര്ട്ടിക്കാര് ആയുധമെടുക്കില്ലെന്ന് ഇന്ന് പരസ്യമായി പ്രഖ്യാപിക്കണം. കുറെ തെമ്മാടികളുടെ കൈയിലാണ് ഇവിടുത്തെ ഇടതുപക്ഷ രാഷ്ട്രീയം.
ഇനി അക്രമമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു തരണം. അങ്ങനെയെങ്കില്‍ മറ്റുള്ളവര്‍ ആയുധമെടുത്താല്‍ തടയാന്‍ കോണ്‍ഗ്രസും മുന്നിലുണ്ടാകും. സി.ബി.ഐ അന്വേഷണത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും പൊലീസ് അന്വേഷണം തന്നെ നടക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു.
Keywords: Kasargod Murdere, Mullappalli, KPCC President
COMMENTS