കല്‍പ്പറ്റ: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന് വസന്തകുമാറിന്റെ മൃതദേഹത്തിനു മുന്നില്‍ നിന്നു സെല്‍ഫിയെടുത്ത് ഫേസ് ബു...
കല്‍പ്പറ്റ: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന് വസന്തകുമാറിന്റെ മൃതദേഹത്തിനു മുന്നില്‍ നിന്നു സെല്‍ഫിയെടുത്ത് ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്ത കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരേ അതിരൂക്ഷ വിമര്‍ശനം.
നെറ്റിലെ പ്രതിഷേധത്തിന്റെ തിരയിളക്കം കണ്ട് ഒടുവില്‍ പോസ്റ്റ് പിന്‍വലിച്ചു മന്ത്രി തടിതപ്പി. ധീരജവാന്റെ ജീവത്യാഗം പോലും വിലകുറഞ്ഞ പബ് ളിസിറ്റിക്കായി ഉപയോഗിച്ചതിനാണ് മന്ത്രിയെ നെറ്റുലകം കൈകാര്യം ചെയ്തത്.
വി വി വസന്തകുമാറിന്റെ മൃതദേഹം കല്പറ്റയിലെ വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് കണ്ണന്താനം മുന്നില്‍ കയറിനിന്ന് സെല്‍ഫിയെടുക്കുകയും ആ ചിത്രംസഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്.
ഒരു കേന്ദ്രമന്ത്രി തന്നെ ഇങ്ങനെ അപക്വമായി പെരുമാറരുതെന്നായിരുന്നു മിക്കവരും പ്രതികരിച്ചത്. വസന്തകുമാറിനെപ്പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗമാണ് നമുക്കിവിടെ സുരക്ഷിതരായി കഴിയാന്‍ സഹായകമാകുന്നതെന്നായിരുന്നു മന്ത്രിയുടെ സെല്‍ഫി പ്രതികരണം. ഇതിന് ആദ്യ കമന്റു തന്നെ തെറിയായിരുന്നു.
നേരത്തേ, പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ഉറങ്ങുന്നതിന്റെ ഫോട്ടോ നെറ്റിലിട്ടും മന്ത്രി കണ്ണന്താനം വാര്ത്തയുണ്ടാക്കിയിരുന്നു.
Keywords: Pulwama, CRPF, Terror Attack, Vasanth Kumar, Kalpetta, Kannanthanam
COMMENTS