ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വ്യാഴാഴ്ച സി.ആര്.പി.എഫ് വാഹനവ്യൂഹത്തിനു നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 44 ആയി ഉയര്ന...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ വ്യാഴാഴ്ച സി.ആര്.പി.എഫ് വാഹനവ്യൂഹത്തിനു നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 44 ആയി ഉയര്‍ന്നു. ജവാന്മാര് വീരമൃത്യു വരിച്ചു.
ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മരണസംഖ്യ ഇനിയും ഉയരാനും സാധ്യതയുണ്ട്.
മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. സി.ആര്.പി.എഫ് 82ാം ബറ്റാലിയന് അംഗമായ വയനാട് വൈത്തിരി സ്വദേശി വി.വി വസന്തകുമാറാണ് വീരമൃത്യു വരിച്ച മലയാളി ജവാന്.
2547 ജവാന്മാരുമായിപ്പോയ വാഹനവ്യൂഹത്തിനു നേരെ വ്യാഴാഴ്ച വൈകിട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
Keywords: Jammu Kasmir blast, Yesterday, C.R.P.F, 44
COMMENTS