Search

റായിഡുവിന്റെ രക്ഷാപ്രവര്‍ത്തനം, പാണ്ഡ്യയുടെ വെടിക്കെട്ട്, ബോളര്‍മാരുടെ ഗംഭീര പ്രകടനം, അഞ്ചാം ഏകദിനം സ്റ്റൈലായി ജയിച്ച് ടീം ഇന്ത്യ


വെല്ലിംഗ്ടണ്‍ : നാലാം ഏകദിനത്തിലെ മാനക്കേടിന് രോഹിത് ശര്‍മയും കൂട്ടരും മറുപടി കൊടുത്തു. അഞ്ചാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെ 35 റണ്‍സിനു തകര്‍ത്താണ് ടീം ഇന്ത്യ വിജയം ആഘോഷിച്ചത്.

ഇതോടെ, അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 4-1ന് വിജയിച്ച് ഇന്ത്യ പുതിയ ചരിത്രമെഴുതുകയും ചെയ്തു. ക്യാപ്ടന്‍ വിരാട് കോലിക്കു വിശ്രമം അനുവദിച്ചതിനാല്‍ നാലും അഞ്ചും മത്സരങ്ങളില്‍ രോഹിത് ശര്‍മയായിരുന്നു ഇന്ത്യയെ നയിച്ചത്.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 253 റണ്‍സില്‍ ഒതുങ്ങിയിരുന്നു. ഒരുവേള ന്യൂസിലാന്‍ഡ് അനായാസം വിജയം എത്തിപ്പിടിക്കുമെന്നു തോന്നിച്ചിടത്തു നിന്നാണ് ഇന്ത്യന്‍ ബോളര്‍മാര്‍ അവരെ 217ല്‍ ഒതുക്കി പുറത്താക്കിയത്.

ഓപ്പണര്‍മാരായ കോളിന്‍ മണ്‍റോ (18 പന്തില്‍ 24)യും ഹെന്റി നിക്കോള്‍സും (15 പന്തില്‍ എട്ട്) പതിവുപോലെ പതറി. പിന്നാലെ, റോസ് ടെയ്‌ലര്‍ (4 പന്തില്‍ 1) കൂടാരം കയറി. പിന്നീട് നായകന്‍ കെയ്ന്‍ വില്യംസണ്‍ (73 പന്തില്‍ 39), ടോം ലാതം (49 പന്തില്‍ 37) എന്നിവര്‍ ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി കാര്യങ്ങള്‍ കരയ്ക്കടുപ്പിക്കാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ആതിഥേയരുടെ ഓപ്പണര്‍മാരെ പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യയ്ക്കു മികച്ച തുടക്കം നല്‍കി. ടീം സ്‌കോര്‍ 105ല്‍ നില്‍ക്കെ വില്യംസണെ കേദാര്‍ ജാദവ് പുറത്താക്കുകയായിരുന്നു. പിന്നാലെ, ടോം ലാതമിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി യൂസ് വേന്ദ്ര ചഹല്‍ മല്‍സരം തിരിച്ചുപിടിക്കുകയായിരുന്നു. ഗ്രാന്‍ഡ്‌ഹോമിനെയും ചഹല്‍ തന്നെ പുറത്താക്കി.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 49.5 ഓവറിലാണ് എല്ലാവരും പുറത്തായത്. 18 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടപ്പെട്ട് കഴിഞ്ഞ കളിയിലെ ഗതിയെ അനുസ്മരിപ്പിച്ച ഇന്ത്യയെ വിജയ് ശങ്കറും (45), അമ്പാട്ടി റായിഡു (90)വും ചേര്‍ന്നു കരകയറ്റി. അഞ്ചാം വിക്കറ്റില്‍ ഈ സഖ്യം 98 റണ്‍സ് എടുത്തു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ രണ്ടു റണ്‍സും ശിഖര്‍ ധവാന്‍ ആറു റണ്‍സുമെടുത്തു.

അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ 22 പന്തില്‍നിന്ന് അഞ്ച് സിക്‌സ് ഉള്‍പ്പെടെ 45 റണ്‍സ് നേടിക്കൊണ്ടു നടത്തിയ വെടിക്കെട്ടാണ് ടീം സ്‌കോര്‍ 250 കടക്കാന്‍ സഹായകമായത്. കേദാര്‍ യാദവ് 34 റണ്‍സ് നേടി.

പേശി വലിവു നിമിത്തം പുറത്തിരുന്ന ശേഷം തിരിച്ചെത്തിയ മുന്‍ നായകന്‍ എം.എസ്. ധോണി (1) ക്കു തിളങ്ങാനായില്ല. ശുഭ്മാന്‍ ഗില്‍ (7) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആരാധകര നിരാശപ്പെടുത്തി.

മാറ്റ് ഹെന്‍ റി നാലു വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്നു വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടും നല്ല പ്രകടനം തന്നെ നടത്തി.

Keywords: India, New Zealand , Final ODI, Westpac stadium, Wellington, Mohammed Shami, Hardik Pandya, Ross Taylor, Kane Williamson, Tom Latham, James Neesham, MS Dhoni , Neesham, LBW appeal, Umpire, Ambati Rayudu, Vijay Shankarvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “റായിഡുവിന്റെ രക്ഷാപ്രവര്‍ത്തനം, പാണ്ഡ്യയുടെ വെടിക്കെട്ട്, ബോളര്‍മാരുടെ ഗംഭീര പ്രകടനം, അഞ്ചാം ഏകദിനം സ്റ്റൈലായി ജയിച്ച് ടീം ഇന്ത്യ