മഞ്ചേശ്വരം: കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ് (21), ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊന്...
ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്നന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.മഞ്ചേശ്വരം: കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ് (21), ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത കേരള ഹര്‍ത്താല്‍ തുടങ്ങി.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ കാറില്‍ വന്ന അജ്ഞാത സംഘം ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
കൃപേഷ് സംഭവസ്ഥലത്തും ശരത്ത് മംഗലാപുരത്തെ ആശുപത്രിയിലുമാണ് മരിച്ചത്. സിപിഎമ്മാണ് അക്രമത്തിനു പിന്നിലെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ദിവസങ്ങളായി ഇവിടെ സിപിഎംകോണ്‍ഗ്രസ് സംഘര്‍ഷമുണ്ട്.
കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍, ജനമഹായാത്ര നിറുത്തിവച്ച് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കാസര്‍കോട്ടേയ്ക്കു പോയി.
രക്തത്തിന്റെ രുചി പിടിച്ച സിപിഎംം ഭീകരസംഘടനയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനാധിപത്യക്രമത്തില്‍ എങ്ങനെ പെരുമാറണമെന്നു പോലും ആ പാര്‍ട്ടിക്ക് അറിയില്ലെന്ന് രമേശ് ആരോപിച്ചു.
ഇതേസമയം, കൊലപാതകങ്ങളില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും കൊലപാതകങ്ങളെ അപലപിക്കുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന് പറഞ്ഞു.
COMMENTS