അലിഗഢ്: രക്തസാക്ഷി ദിനത്തില്‍ മഹാത്മാഗാന്ധി വധം പുനഃസൃഷ്ടിച്ച ഹിന്ദുമഹാസഭാ നേതാവ് പൂജാ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. ഗാന്ധിജിയുടെ കോലമുണ്...
അലിഗഢ്: രക്തസാക്ഷി ദിനത്തില്‍ മഹാത്മാഗാന്ധി വധം പുനഃസൃഷ്ടിച്ച ഹിന്ദുമഹാസഭാ നേതാവ് പൂജാ ശകുന്‍ പാണ്ഡെ അറസ്റ്റില്‍.
ഗാന്ധിജിയുടെ കോലമുണ്ടാക്കി അതിലേക്കു പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ആഘോഷിക്കുകയായിരുന്നു പൂജയും കൂട്ടരും.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒളിവില്‍പോയ പൂജയെ അലിഗഢിലെ താപാലില്‍നിന്നാണ് അറസ്റ്റു ചെയ്തത്. പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡെയും കസ്റ്റഡിയിലാണ്.
ഈ സംഭവത്തില്‍ 12 പേര്‍ക്കെതിരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്ന മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കോലത്തിനു നേരെ പൂജ വെടിയുതിര്‍ത്ത ശേഷം രക്തമെന്ന് തോന്നിപ്പിക്കും വിധം ചുവന്ന ചായമൊഴുക്കുകയും ചെയ്തിരുന്നു. ഈ നടപടി രാജ്യമാകെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
അന്ന് ഹിന്ദുമഹാസഭാ നേതാക്കള്‍ ഗാന്ധിയുടെ കൊലപാതകിയായ നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും മധുരം വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ദസറ ആഘോഷത്തിനു രാവണന്റെ കോലം കത്തിക്കുന്നതിനു സമാനമായാണ് താന്‍ ഗാന്ധി കോലത്തില്‍ വെടിയുതിര്‍ത്തതെന്നായിരുന്നു പൂജയുടെ പ്രതികരണം.
ഗാന്ധിയെ രാഷ്ട്രപിതാവല്ലെന്നും വിഭജന സമയത്ത് ഹിന്ദുക്കളുടെ കൂട്ടക്കൊലയ്ക്കു കാരണക്കാരനായ ആളാണ് ഗാന്ധിയെന്നും പൂജ ആരോപിച്ചു.
COMMENTS