ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വന്‍ അഗ്നിബാധ. ഇന്നു പുലര്‍ച്ചെ പശ്ചിംപുരിയിലെ ചേരിയിലാണ് അഗ്നിബാധയുണ്ടായത്. 250 കുടിലുകള്‍ കത്തിനശിച്ചു....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വന്‍ അഗ്നിബാധ. ഇന്നു പുലര്‍ച്ചെ പശ്ചിംപുരിയിലെ ചേരിയിലാണ് അഗ്നിബാധയുണ്ടായത്. 250 കുടിലുകള്‍ കത്തിനശിച്ചു. ആളപായമുണ്ടായില്ല.
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. തീപടരുന്നതറിഞ്ഞ് ആളുകള്‍ പുറത്തു കടന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു.
തീ നിയന്ത്രണവിധേയമായി. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഒരു ഹോട്ടലിന് തീപിടിച്ച് മലയാളികളടക്കം നിരവധി പേര് മരിച്ചിരുന്നു.
Keywords: Fire, Delhi, slum, Today, 250 huts

COMMENTS