പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനം ആക്രമിച്ച സംഭവത്തിലെ മുഖ്യസൂത്രധാരന്മാരില് ഒരാള്‍ ഉള്‍പ്പെടെ ഭീകരര്‍ ഇവിടെയുണ്ടെന്നു വിവരം ശ്രീനഗര്‍:...
പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനം ആക്രമിച്ച സംഭവത്തിലെ മുഖ്യസൂത്രധാരന്മാരില് ഒരാള്‍ ഉള്‍പ്പെടെ ഭീകരര്‍ ഇവിടെയുണ്ടെന്നു വിവരംശ്രീനഗര്: പുല്‍വാമയിലെ പിങ്ലാനില് തിരച്ചിലിനിടെ ഭീകരരുടെ പ്രത്യാക്രമണത്തില്‍ മേജര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്കു വീരമൃത്യു.
പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനം ആക്രമിച്ച സംഭവത്തിലെ മുഖ്യസൂത്രധാരന്മാരില് ഒരാള്‍ ഉള്‍പ്പെടെ ഭീകരര്‍ ഇവിടെയുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു തിരച്ചില്‍.
മൂന്നു ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സേന വളയുകയായിരുന്നു. ഈ മേഖല ഭീകരരെ അനുകൂലിക്കുന്ന നിരവധി പേര് താമസിക്കുന്നയിടമാണ്.
സൈനിക വാഹനവ്യൂഹം ആക്രമിച്ച ജെയ്ഷെ ഇ മുഹമ്മദ് സംഘത്തിലെ ചാവേര്‍ ആദില്‍ ധറിന്റെ കൂട്ടാളികളാണ് ഇവരെന്ന് സൈന്യത്തിനു വിവരം കിട്ടിയിരുന്നു.
വെളുപ്പിന് പ്രദേശം സൈന്യം വളഞ്ഞുവെന്ന് മനസ്സിലാക്കി ഭീകരര്‍ അപ്രതീക്ഷിതമായി സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിലാണ് നാലു സൈനികര്‍ മരിച്ചത്.
സേനയുടെ അമ്പത്തഞ്ചാം റൈഫിള്‍ റെജിമെന്റ്, സിആര്‍പിഎഫ്, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവ സംയുക്തമായാണ് ആക്രമണം നടത്തുന്നത്.
മേജര്‍ ഡിഎസ് ധോന്ദിയാല്, ഹെഡ് കോണ്‍സ്റ്റബിള്‍ സാവേ രാം, ശിപോയ് അജയ് കുമാര്‍, ശിപോയ് ഹരിസിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച ഭടന്മാര്. ഗുരുതരമായി പരിക്കേറ്റ ശിപോയ് ഗുല്‍സാര്‍ മുഹമ്മദിനെ ബദാമിബാഗിലെ ആര്‍മി ബേസ് ആശുപത്രിയിലേക്കു മാറ്റി.
ഭീകരര്‍ക്ക് ഒളിച്ചിരിക്കാന്‍ സഹായം കൊടുത്ത വീട്ടിലെ അംഗങ്ങളായ രണ്ടു പേരും ഏറ്റുമുട്ടലിനിടെ വെടിയേറ്റു മരിച്ചിട്ടുണ്ട്.
Keywords: Pulwama, Terror Attack, Indian Army, Jai Jawan
COMMENTS