പത്തനംതിട്ട: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച സംഭവത്തില്‍ നിരാശയും വേദനയുമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി ന...
പത്തനംതിട്ട: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച സംഭവത്തില്‍ നിരാശയും വേദനയുമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ഇന്നലെ വനിതാമതിലിനായി അരയും തലയും മുറുക്കി നിന്ന വെള്ളാപ്പള്ളിയാണ് മണിക്കൂറുകള്‍ക്കകം സര്‍ക്കാരിനെതിരായ നിലപാട് കൈക്കൊണ്ടിരിക്കുന്നത്. സംഭവം നടന്നുടന്‍ പ്രതികരിക്കാതിരുന്ന വെള്ളാപ്പള്ളി പിന്നീട് പ്രതിഷേധത്തിന്റെ രൂപം മാറുന്നതു കണ്ടാണ് പ്രതികരിക്കാന്‍ തയ്യാറായത്.
പിന്‍വാതിലിലൂടെയാണ് പൊലീസ് ശബരിമലയില്‍ സ്ത്രീകളെ കയറ്റിയത്. ഇതു തീര്‍ത്തും നിരാശാജനകമായ നടപടിയായിപ്പോയി.
ആക്ടിവിസ്റ്റുകളുടെ കേന്ദ്രമല്ല ശബരിമല. വിശ്വാസികളുടെ വികാരമാണ് പരിപാവനമായ ശബരിമല. വിശ്വാസികള്‍ക്കൊപ്പമാണ് എസ്എന്‍ഡിപി യോഗം നിലകൊള്ളുന്നതെന്നും നടേശന് പറഞ്ഞു.
രഹസ്യമായി ശബരിമലയില്‍ സ്ത്രീകളെ എത്തിച്ചത് തറവേലയാണെന്ന് എന്‍ഡിഎ കേരള ഘടകം കണ്‍വീനറും ബിഡിജെഎസ് അധ്യഷനുമായ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.
ഭൂരിപക്ഷ വിഭാഗങ്ങളുടെ സര്‍ക്കാര്‍ നിന്ദിച്ചു. ജനാധിപത്യത്തിന് യോജിച്ച പ്രവൃത്തിയല്ല ഇത്. മുഖ്യമന്ത്രി ശബരിമലയെ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഉപകരണമാക്കുന്നുവെന്നും തുഷാര്‍ പറഞ്ഞു.
Keywords: Sabarimala, Lord Ayyappa, Vellappalli, Thishar, BDJS, SNDP

COMMENTS