ന്യൂഡല്‍ഹി: ഭാവിയില്‍ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകള്‍ക്കു പകരമാവുന്ന, ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ട്രെയിനിന് വന്ദേ ഭാരത് എക്...
ന്യൂഡല്‍ഹി: ഭാവിയില്‍ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകള്‍ക്കു പകരമാവുന്ന, ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ട്രെയിനിന് വന്ദേ ഭാരത് എക്സ്പ്രസ് എന്നു പേരിട്ടു.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ചതാണ് ട്രെയിന്‍ 18 എന്ന ആദ്യം വിളിച്ചിരുന്ന ഈ ട്രെയിനുകള്‍. പതിനെട്ടു മാസം കൊണ്ടാണ് ട്രെയിന്‍ പദ്ധതി പൂര്‍ത്തിയാക്കിയത്. 97 കോടി രൂപയാണ് ചെലവ്. പരമാവധി 160 കിലോ മീറ്ററാണ് ട്രെയിനിന്റെ വേഗം.
ആദ്യ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരാണസിയിലേക്കായിരിക്കും സര്‍വീസ് നടത്തുക. ആദ്യ സര്‍വീസ് വൈകാതെ പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്യും. അലഹബാദിലും കാണ്‍പുരിലും ട്രെയിനിനു സ്റ്റോപ്പുണ്ടാവും.
തദ്ദേശീയമായി രാജ്യാന്തര നിലവാരമുള്ള ട്രെയിന്‍ നിര്‍മിക്കാന്‍ നമുക്കു ശേഷിയുണ്ടെന്നതിനു തെളിവാണ് ഈ ട്രെയിനെന്നു റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
പൂര്‍ണമായും ശീതീകരിച്ച ട്രെയിന്‍, മെട്രോ ട്രെയിന്‍ മാതൃകയില്‍ പ്രത്യേക എന്ജിനില്ലാത്തതാണ്.
COMMENTS