Search

പതിനഞ്ചുകാരിയുടെ കൊലപാതകം: പ്രതി കുട്ടിയുടെ അച്ഛന്റെ സുഹൃത്ത്, മാനഭംഗത്തിനു ശേഷം കഴുത്തില്‍ ഷാളും കയറും കുരുക്കി കൊന്നു



കോട്ടയം: മണര്‍കാടിനടിനു സമീപം അരീപ്പറമ്പില്‍ പതിനഞ്ചുകാരിയെ കൊന്നു കുഴിച്ചുമൂടിയ അജീഷ് പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തു തന്നെയാണ്.

ഈ ബന്ധം വച്ച് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിരന്തരം പോവുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് കുട്ടിയുടെ ഫോണ്‍ നമ്പര്‍ മനസ്സിലാക്കി.

ഫോണ്‍ വഴി കുട്ടിയുമായി അടുപ്പമുണ്ടാക്കി. വീട്ടില്‍ ഇടയ്ക്കിടെ വരുന്നയാളായതിനാല്‍ കുട്ടി സൗഹൃദത്തില്‍ അസ്വാഭാവികതയൊന്നും കണ്ടില്ല. പതിയെ അജീഷ് കുട്ടിയെ പ്രണയത്തിലേക്കു വീഴ്ത്തി.

ഇതിനൊടുവിലാണ് വ്യാഴാഴ്ച കുട്ടിയെ താന്‍ ഓടിക്കുന്ന ടിപ്പറില്‍ കയറ്റി അരീപ്പറമ്പിനടുത്തുള്ള ചെന്നിക്കര ഹോളോ ബ്രിക്‌സ് കമ്പനിയിലേക്കു കൊണ്ടുപോയത്. അവിടെ ആരുമില്ലാത്ത തക്കത്തിന് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടി എതിര്‍ത്തപ്പോള്‍ ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്തു. പിന്നീട് വിവരം പുറത്തുവരുമെന്ന ഭയത്തില്‍ കുട്ടിയുടെ തന്നെ ഷാളും കയറുമുപയോഗിച്ചു കഴുത്തു മുറിക്കി കൊല്ലുകയായിരുന്നു.

പകല്‍ കൊലപാതകം നടത്തിയെങ്കിലും മൃതദേഹം കുഴിച്ചിട്ടത് രാത്രിയിലായിരുന്നു. പ്രതി കുറ്റസമ്മതം നടത്തിയാതായി പൊലീസ് പറഞ്ഞു.

ഇയാള്‍ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. രണ്ട് വിവാഹങ്ങളിലുമായി രണ്ടു കുട്ടികളുമുണ്ട്.


ലൈംഗികബന്ധം എതിര്‍ത്തു, പതിനഞ്ചുകാരിയെ കാമുകന്‍ ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചുമൂടി, സംഭവം കോട്ടയത്ത്, നഗ്നമാക്കപ്പെട്ട മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

http://www.vyganews.com/2019/01/man-raped-and-killed-minor-girl-in.html




Keywords: Ayarkunnam Murder, Rape, Murder, Ajeesh, Kottayam



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പതിനഞ്ചുകാരിയുടെ കൊലപാതകം: പ്രതി കുട്ടിയുടെ അച്ഛന്റെ സുഹൃത്ത്, മാനഭംഗത്തിനു ശേഷം കഴുത്തില്‍ ഷാളും കയറും കുരുക്കി കൊന്നു