കോട്ടയം: മണര്കാടിനടിനു സമീപം അരീപ്പറമ്പില്‍ പീഡനശ്രമം എതിര്‍ത്ത പതിനഞ്ചുകാരിയെ ഫോണില്‍ പരിചയപ്പെട്ട യുവാവ് കൊന്നു കുഴിച്ചുമൂടി. മണര്‍കാ...
കോട്ടയം: മണര്കാടിനടിനു സമീപം അരീപ്പറമ്പില്‍ പീഡനശ്രമം എതിര്‍ത്ത പതിനഞ്ചുകാരിയെ ഫോണില്‍ പരിചയപ്പെട്ട യുവാവ് കൊന്നു കുഴിച്ചുമൂടി. മണര്‍കാട് മാലം സ്വദേശിയും ടിപ്പര്‍ ഡ്രൈവറുമായ അജീഷാണ് പിടിയിലായത്.
രണ്ടു ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന ബന്ധുക്കള്‍ പൊലീസീല് പരാതിപ്പെട്ടിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തു വരുന്നത്.
അജീഷിനെ കൂടാതെ മൂന്നു പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
പെണ്‍കുട്ടിയുടെ ഫോണിലേക്കു വന്ന കോളുകള്‍ പരീശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. പെണ്‍കുട്ടിയുടെ ഫോണിലേക്ക് അജീഷ് വിളിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആദ്യം അജീഷ് കുട്ടിയുടെ തിരോധാനവുമായി തനിക്കു ബന്ധമില്ലെന്നു പറഞ്ഞു. തുടര്‍ന്നു പൊലീസ് ശാസ്ത്രീയ തെളിവുകള്‍ നിരത്തിയതോടെ ഇയാള്‍ക്കു പിടിച്ചുനില്ക്കാന് വയ്യെന്നായി.
അരീപ്പറമ്പിനടുത്തുള്ള ചെന്നിക്കര ഹോളോ ബ്രിക്സ് കമ്പനിയിലാണ് അജീഷ് ജോലി ചെയ്യുന്നത്. പെണ്‍കുട്ടിയെ അനുനയിപ്പിച്ചു തന്റെ ടിപ്പറില്‍ കയറ്റി അജീഷ് ഇവിടെ എത്തിച്ചു. ലൈംഗിക ബന്ധത്തിന് ശ്രമിച്ചപ്പോള്‍ കുട്ടി എതിര്‍ത്തു. ഇതോടെ ബലാത്സംഗം ചെയ്തു. ഇതിനു ശേഷം വിവരം പുറത്തറിയുമെന്നു ഭയന്നു കൊല്ലുകയായിരുന്നു.
കുട്ടിയെ വകവരുത്തിയ ശേഷം ഇഷ്ടികക്കളത്തിനു പിന്നില്‍ പത്തടി താഴ്ചയുള്ള കുഴിയിലേക്ക് മൃതദേഹം തള്ളിയിട്ടശേഷം കുഴിയിലിറങ്ങി മണ്ണുമാറ്റി മൃതദേഹം മൂടുകയായിരുന്നു.
അജീഷിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.
നഗ്നമാക്കപ്പെട്ട മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു.
സംഭവത്തിനു ശേഷം പിറ്റേ ദിവസവും അജീഷ് ഇവിടെ ജോലിക്കെത്തിയിരുന്നു. മറ്റാര്‍ക്കും ഒരു സംശയവും തോന്നാത്ത നിലയിലായിരുന്നു പെരുമാറ്റം. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് ഇയാള്‍.
പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അന്വേഷണത്തില്‍ മറ്റു ചിലര്‍ക്കു കൂടി സംഭവവുമായി ബന്ധമുണ്ടെന്ന സൂചന കിട്ടിയതായി പൊലീസ് പറഞ്ഞു.
Keywords: Ayarkunnam Murder, Rape, Murder, Ajeesh, Kottayam
COMMENTS