Search

നാളെ തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍

തിരുവനന്തപുരം: ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ  (ചൊവ്വാഴ്ച)
തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍  പിന്‍വലിക്കുക, എ.എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ 30 ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്ത് റോഡില്‍ കുത്തിയിരുന്നു പ്രതിക്ഷേധിച്ച ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

Keywords: B.J.P harthal, Tomorrow, March, Police, Thiruvananthapuram



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നാളെ തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍