Search

കേസ് നടത്തി കുളമാക്കി, മോഡിയെ വീണ്ടും കരുത്തനുമാക്കി, റഫാല്‍ അഴിമതിക്കേസ് മലക്കം മറിഞ്ഞതെങ്ങനെ?

അഭിനന്ദ്

ന്യൂഡല്‍ഹി: ഉയര്‍ത്തിയ ആരോപണം തെളിയിക്കാന്‍ കൃത്യമായ രേഖകള്‍ കോടതിക്കു മുന്നില്‍ ഹാജരാക്കാനാവാതെ പോയതാണ് റഫാല്‍ കേസില്‍ സുപ്രീം കോടതിയില്‍ വാദി ഭാഗത്തിനു തിരിച്ചടിയായത്.

തങ്ങള്‍ക്കു മുന്നിലെത്തുന്ന തെളിവുകളെ അടിസ്ഥാനപ്പെടുത്തി മാത്രമേ, മുന്നോട്ടു പോകാനാവൂ എന്നു മൂന്നംഗ ബെഞ്ച് വിധിന്യായത്തില്‍ അടിവരയിട്ടു പറയുന്നുണ്ട്. ആരോപണങ്ങള്‍ ഒരിക്കലും കോടതിക്കു മുന്നില്‍ നിലനില്‍ക്കില്ലെന്നിരിക്കെ, തെളിവുകള്‍ ശേഖരിക്കാന്‍ പ്രതിപക്ഷത്തിനു കഴിയാതെ പോയി.

ലഭ്യമായ രേഖകള്‍ വച്ച് കരാറില്‍ അഴിമതി നടന്നതായി കണ്ടെത്താനായില്ലെന്നാണ്  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് പറഞ്ഞത്. അതിനര്‍ത്ഥം അഴിമതി നടന്നിട്ടില്ലെന്നല്ല. പക്ഷേ, രേഖകള്‍ കൊണ്ടെത്തിക്കാന്‍ പ്രതിപക്ഷത്തിനായില്ലെന്നതാണ് സത്യം.

കോടതിയുടെ കഌന്‍ ചിറ്റ് കിട്ടുമ്പോള്‍ തന്നെ റഫാല്‍ ഇടപാടില്‍ സംശയിക്കാന്‍ പോന്ന പലതും ബാക്കി നില്ക്കുന്നുണ്ട്. 126 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിനു ശേഷം 36 എണ്ണമാക്കി കുറച്ചിരുന്നു. ഒപ്പം വിലയില്‍ വന്‍ വര്‍ദ്ധന വരുത്തുകയും ചെയ്തിരുന്നു. ഇതെല്ലാം രാജ്യ താത്പര്യം മുന്‍നിറുത്തിയായിരുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. ഇതിനെ ഖണ്ഡിക്കാന്‍ പ്രതിപക്ഷത്തിനു കഴിയാതെ പോയി. ഇവിടെയാണ് പ്രതിപക്ഷം എത്ര ദുര്‍ബലമായാണ് കേസ് നടത്തിയതെന്ന കാര്യം വ്യക്തമാവുന്നത്.

58,000 കോടിരൂപയുടെ ഇടപാടില്‍ വന്‍അഴിമതി നടന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആ വശ്യപ്പെട്ട് അഭിഭാഷകരായ വിനീത് ദന്ത, എം.എല്‍. ശര്‍മ, ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗ് എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.

മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരും ഈ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.  സിബിഐ അന്വേഷണത്തിനു കോടതി മേല്‍നോട്ടം വഹിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇടപാടിനെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതും കോടതി അംഗീകരിക്കുകയാണുണ്ടായത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നു കോടതി പറഞ്ഞു.

വിമാനങ്ങളുടെ വില താരതമ്യം ചെയ്യുന്നത് തങ്ങളുടെ ജോലിയല്ലെന്നും കോടതി പറയുകയുണ്ടായി. അതിനര്‍ത്ഥം ഇതിനു കഴിയുന്ന ഏജന്‍സിയുടെ സഹായം തേടേണ്ടതായിരുന്നു.

ബിജെപിക്ക് ആശ്വാസം, റഫാല്‍ ഇടപാടിലെ അഴിമതിയെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണമില്ലപിഴവുകളില്ലാതെ തയ്യാറാക്കിയ കരാറായതുകൊണ്ടു തന്നെ കേന്ദ്രത്തിന് കോടതിയില്‍ പിടിച്ചുനില്‍ക്കാനുമായി. എച്ച് എ എല്‍ പോലൊരു പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി അനില്‍ അംബാനിയുടെ സ്ഥാപനത്തെ ഇന്ത്യന്‍ പങ്കാളിയായി എത്തിച്ചതു പോലും പിഴവുകളില്ലാത്ത ആസൂത്രണത്തോടെയായിരുന്നു. ഇതൊന്നും തന്നെ ഹര്‍ജിക്കാര്‍ക്കു ഖണ്ഡിക്കാനുമായില്ല.

ചൗകിദാര്‍ ചോര്‍ ഹെ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രയോഗത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ വിധി. ആ പ്രയോഗത്തെ പ്രതിരോധിക്കാനാവാതെ മോഡിയും സ്ട്രാറ്റജിസ്റ്റുകളും വലഞ്ഞിരുന്നു. ഇപ്പോള്‍ കോടതി മോഡിക്കു കഌന്‍ ചിറ്റ് കൊടുത്തതിനു സമമാണ് സ്ഥിതി. ഇതോടെ, മോഡി നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുക കൂടിയാണ്. അഴിമതിക്കാരന്‍ എന്ന ലേബല്‍ മാറിക്കിട്ടിയതിനു സമമാണ് ഇപ്പോള്‍ മോഡിയുടെ സ്ഥിതി. അതിനാല്‍ തന്നെ വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മോഡിക്ക് കുറച്ചുകൂടി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനാവും.


പക്ഷേ, റഫാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നു തലനാരിഴ കീറി സ്ഥാപിക്കാനായാല്‍ പ്രതിപക്ഷത്തിന് ഇനിയും സാദ്ധ്യതയുണ്ട്. അതിനായിരിക്കും അവര്‍ ശ്രമിക്കുകയും. അതിന്റെ തുടര്‍ച്ച കൂടിയാണ് അപ്പീല്‍ പോകാനുള്ള തീരുമാനവും.

Keywords:   Prime Minister Narendra Modi, Rafale jets, Chief Justice Ranjan Gogoi,  Congress, UPA government, Anil Ambani, Dassault, Reliance Defence, Eric Trappier, India, Manohar Lal Sharma, Vineet Dhanda, Aam Aadmi Party,   Sanjay Singh, Union minister, Yashwant Sinha, Arun Shourie , Prashant Bhushanvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കേസ് നടത്തി കുളമാക്കി, മോഡിയെ വീണ്ടും കരുത്തനുമാക്കി, റഫാല്‍ അഴിമതിക്കേസ് മലക്കം മറിഞ്ഞതെങ്ങനെ?