എടപ്പാളില്‍ അതിരാവിലെ ഒടിയന് കാണാനുള്ള തിരക്ക് സ്വന്തം ലേഖകന്‍ തിരുവനന്തപുരം: അപ്രതീക്ഷിത ഹര്‍ത്താലിനിടയിലും ആരാധകര്‍ ഏറെ പ്രതീക്ഷ...
എടപ്പാളില്‍ അതിരാവിലെ ഒടിയന് കാണാനുള്ള തിരക്ക്
തിരുവനന്തപുരം: അപ്രതീക്ഷിത ഹര്‍ത്താലിനിടയിലും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന് പ്രേക്ഷകര്‍ക്കു മുന്നിലെത്തി.
ചിത്രത്തിന്റെ ഒഫിഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെ കണ്ണൂരിലും എടപ്പാളിലും അതിരാവിലെ തീയറ്ററിനു മുന്നില്‍ ചിത്രം കാണാനെത്തിയവരുടെ നീണ്ട ക്യൂവിന്റെ ചിത്രം പുറത്തുവിട്ടിരുന്നു.
റിലീസ് ഉത്സവമാക്കാന്‍ നിശ്ചയിച്ചിരുന്ന മോഹന്‍ലാല്‍ ആരാധകര്‍ക്ക് അപ്രതീക്ഷിത ഹര്‍ത്താല്‍ നിരാശ നല്‍കിയിട്ടുണ്ട്. ചിത്രത്തോടുള്ള ആകാംക്ഷ നിമിത്തമാണ് ഹര്‍ത്താല്‍ വിഗണിച്ച് പല കേന്ദ്രങ്ങളിലും റിലീസ് നടത്തിയത്.
ആദ്യ പകുതി കഴിഞ്ഞപ്പോള്‍ തന്നെ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ അസാധാരണ മേക്കോവറും ചിത്രത്തിന്റെ നിര്‍മിതിയും മലയാളം കണ്ടിട്ടില്ലാത്ത തരത്തിലെ സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നുവെന്നാണ് ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ആരാധകരുടെ കമന്റ്.
രണ്ടാം പകുതി കഴിഞ്ഞിറങ്ങിയവര്‍ പറയുന്നത് ചിത്രം ഒരുവട്ടം കണ്ടാല്‍ പോരെന്നാണ്. അത്രയ്ക്കു മികച്ച പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്.
Keywords: Mohalal, Odiyan, Manju Warrier, Sreekumar Menon
COMMENTS