പെരുന്ന: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മന്നം ജയന്തിയോടനുബന്ധിച്ചുള്ള...
പെരുന്ന: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മന്നം ജയന്തിയോടനുബന്ധിച്ചുള്ള ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
എന്‍.എസ്.എസിനെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അദ്ദേഹം സംസാരിച്ചത്. ആചാരം തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി വിചാരിച്ചാലും നടക്കില്ലെന്നും സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടാകുമെന്നും നവോത്ഥാനം ആരും എന്‍.എസ്.എസിനെ പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്നും എന്നാല്‍ അതിലെ അംഗങ്ങള്‍ക്ക് രാഷ്ട്രീയമാകാമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ഇടപെട്ടത് നായന്മാര്ക്ക് വേണ്ടി മാത്രമല്ലെന്നും എല്ലാവര്ക്കും വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മന്നത്തിന്റെ പാതയിലല്ല എന്‍.എസ്.എസ്സെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് എന്താണവകാശമെന്നും ആചാരവും അനുഷ്ഠാനവും എന്താണന്നറിയാത്തവരാണ് പഠിപ്പിക്കാനായി വരുന്നതെന്നും അധികാരം കയ്യിലുണ്ടെന്നു കരുതി വിശ്വാസത്തെ തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി വന്നാലും എന്‍.എസ്.എസ് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: N.S.S, G.Sukumaran nair, Government, Mannam, Pinarayi Vijayan

COMMENTS