തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നും നിയമസഭ നേരത്തേ പിരിഞ്ഞു. ശബരിമല വിഷയത്തില്‍ ബി.ജെ.പിയും യു.ഡി.എഫും ഒത്തുകളിക്കുകയാണ...
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നും നിയമസഭ നേരത്തേ പിരിഞ്ഞു.
ശബരിമല വിഷയത്തില്‍ ബി.ജെ.പിയും യു.ഡി.എഫും ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി സഭയില്‍ ആരോപിച്ചപ്പോള്‍ ആര്.എസ്.എസും സര്‍ക്കാരുമായിട്ടാണ് ഒത്തുകളി എന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവയ്ക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് സ്പീക്കര്‍ സഭാനടപടികള്‍ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിയുകയാണെന്ന് അറിയിച്ചു.
ഇന്ന് സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് യു.ഡി.ഫ് എം.എല്‍.എമാര്‍ ശബരിമല വിഷയത്തില്‍ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കുമെന്ന് അറിയിച്ചിരുന്നു.
വി.എസ് ശിവകുമാര്‍, എന്‍.ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.
Keywords: Niyamasabha, Sabarimala issue, Chief minister, Speaker
COMMENTS