Search

മുത്തലാക്ക് ബില്‍ ലോക് സഭ പാസ്സാക്കി, കോണ്‍ഗ്രസും എഡിഎംകെയും ബഹിഷ്‌കരിച്ചു, രാജ്യസഭ ഇപ്പോഴും കടമ്പ തന്നെ


ന്യൂഡല്‍ഹി: പ്രതിപക്ഷം വിട്ടുനിന്ന വോട്ടെടുപ്പില്‍ മുത്തലാക്ക് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസ്സാക്കി. 238 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 12 പേര്‍ എതിര്‍ത്തു.

തങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസും എഡിഎംകെയും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. അവര്‍ വാക്കൗട്ട് നടത്തുകയും ചെയ്തു.

മുത്തലാക്ക് ക്രിമിനല്‍ കുറ്റമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ സര്‍ക്കാര്‍ ലോക്‌സഭയില്‍ നേരത്തേ അവതരിപ്പിച്ചിരുന്നു. ബില്‍ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമാക്കിയിള്ളതാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ലോക്‌സഭയില്‍ ബില്‍ പാസ്സാക്കിയെങ്കിലും രാജ്യസഭയില്‍ സര്‍ക്കാര്‍ പാടുപെടും. രാജ്യസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്.

മൂന്നു തവണ തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നതു ക്രിമിനല്‍ കുറ്റമാക്കുന്നതായിരുന്നു പഴയ ബില്‍. ഇതില്‍ മുത്തലാക്ക് ചൊല്ലുന്ന പുരുഷനു മൂന്നു വര്‍ഷം തടവും പിഴയും ഏര്‍പ്പെടുത്തുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയതാണ് പ്രതിപക്ഷം എതിര്‍പ്പു രേഖപ്പെടുത്താന്‍
കാരണം.

ബില്‍ നേരത്തേ ലോക്‌സഭ പാസ്സാക്കിയിരുന്നു. അപ്പോഴും  രാജ്യസഭാ ട കടമ്പ കടന്നിരുന്നില്ല. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഭേദഗതികളോടെ പുതിയ ബില്‍ കൊണ്ടുവന്നതും അതിനു മുന്നോടിയായി ഓര്‍ഡിനന്‍സ് ഇറക്കിയതും.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മുത്തലാക്ക് ബില്‍ ലോക് സഭ പാസ്സാക്കി, കോണ്‍ഗ്രസും എഡിഎംകെയും ബഹിഷ്‌കരിച്ചു, രാജ്യസഭ ഇപ്പോഴും കടമ്പ തന്നെ