Search

ഞെട്ടരുത് മായം കലര്‍ന്ന 72 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ കൂടി നിരോധിച്ചു, എട്ടു മാസത്തിനിടെ നിരോധിക്കപ്പെട്ടത് 170 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍



സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നല്ല വെളിച്ചെണ്ണ വേണമെങ്കില്‍ വീട്ടില്‍ തന്നെ തേങ്ങ ഉടച്ച് ആട്ടിയെടുക്കുക. അല്ലാതെ വഴിയില്ലെന്നു വ്യക്തമാക്കിക്കൊണ്ട്, 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ കൂടി സര്‍ക്കാര്‍ നിരോധിച്ചു.

ഇക്കഴിഞ്ഞ് മേയ് 31ന് 45 ബ്രാന്‍ഡ് വെളിച്ചെണ്ണകളും ജൂണ്‍ 30ന് 51 ബ്രാന്‍ഡ് വെളിച്ചെണ്ണകളും നിരോധിച്ചിരുന്നതിനു പുറമേയാണ് ഇപ്പോഴത്തെ നിരോധനം. ഇതോടെ, 170 ബ്രാന്‍ഡ് വെളിച്ചെണ്ണകളാണ് കേരളത്തില്‍ നിരോധിച്ചിരിക്കുന്നത്. വെളിച്ചെണ്ണയിലെ മായം എത്ര ഭീകരമാണെന്നു വ്യക്തമാക്കുന്നതാണ് ഈ നിരോധനം.

ഇവയുടെ ഉത്പാതനം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ ആനന്ദ് സിംഗാണ് ഉത്തരവിറക്കിയിരിക്കുന്നത്.

നിരോധിക്കപ്പെട്ട ബ്രാന്‍ഡുകള്‍ സംഭരിച്ചുവയ്ക്കുന്നതും വില്‍പന നടത്തുന്നതും കുറ്റകരമാണെന്നും ഉത്തരവില്‍ പറയുന്നു. ഇതേസമയം, നിരോധിക്കപ്പെട്ടവ പുതിയ പേരുകളില്‍ അധികം വൈകാതെ വിപണിയിലെത്തുമെന്നതാണ് യാഥാര്‍ത്ഥ്യം.

പുതുതായി നിരോധിച്ച ബ്രാന്‍ഡുകള്‍

കെ.കെ.ഡി. പരിശുദ്ധം ശുദ്ധമായ വെളിച്ചെണ്ണ, ബ്രില്യന്റ് ഗ്രേഡ് ഒണ്‍ അഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, കെ.എസ്. കേര സുഗന്ധി പ്യൂര്‍ കോക്കനട്ട് ഓയില്‍, എസ്.ടി.എസ്. കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍, എസ്.ടി.എസ്. കേര 3 ഇന്‍ 1, എസ്.ടി.എസ്. പരിമിത്രം, കേര ഗ്രൈസ് ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട് ഓയില്‍, കേര പ്രൗഡി കോക്കനട്ട് ഓയില്‍, കേര പ്രിയം കോക്കനട്ട് ഓയില്‍, ഗോള്‍ഡന്‍ ഡ്രോപ്‌സ് കോക്കനട്ട് ഓയില്‍, കൈരളി ഡ്രോപ്‌സ് ലൈവ് ഹെല്‍ത്തി ആന്റ് വൈസ് പ്യുര്‍ കോക്കനട്ട് ഓയില്‍, കേരള കുക്ക് കോക്കനട്ട് ഓയില്‍, കേര ഹിര കോക്കനട്ട് ഓയില്‍, കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണ നാളികേര പ്യൂര്‍ കോക്കനട്ട് ഓയില്‍, കേര സ്വാദിഷ് 100% പ്യൂര്‍ & നാച്വറല്‍ കോക്കനട്ട് ഓയില്‍, കിച്ചണ്‍ ടേസ്റ്റി കോക്കനട്ട് ഓയില്‍, കേര സുലഭ കോക്കനട്ട് ഓയില്‍, കേര ഫാം കോക്കനട്ട് ഓയില്‍, കേര ഫ്‌ളോ കോക്കനട്ട് ഓയില്‍, കല്‍പ കേരളം കോക്കനട്ട് ഓയില്‍, കേരനാട്, കേര ശബരി, കോക്കോബാര്‍ കോക്കനട്ട് ഓയില്‍, എന്‍എംഎസ് കോക്കോബാര്‍, സില്‍വര്‍ ഫ്‌ളോ കോക്കനട്ട്, കേര സ്‌പൈസ് കോക്കനട്ട് ഓയില്‍, വി.എം.ടി. കോക്കനട്ട് ഓയില്‍, കേര ക്ലിയര്‍ കോക്കനട്ട് ഓയില്‍, മലബാര്‍ റിച്ച് കോക്കനട്ട് ഓയില്‍, എസ്.ജി.എസ്. കേര, എസ്.ജി.എസ്. കേര സൗഭാഗ്യ, കേര പ്രൗഡ് കോക്കനട്ട് ഓയില്‍, കേര ക്യൂണ്‍, കേര ഭാരത്, കേര ക്ലാസിക് അഗ്മാര്‍ക്ക്, എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍, കോക്കോ ഗ്രീന്‍,  ഫേമസ് കുറ്റ്യാടി, ഗ്രീന്‍ മൗണ്ടന്‍, കേരള സ്മാര്‍ട്ട്, കേര കിംഗ്, സുപ്രീംസ് സൂര്യ, സ്‌പെഷ്യല്‍ ഈസി കുക്ക്, കേര ലാന്‍ഡ്, കേര പ്രീതി, ന്യൂ എവര്‍ഗ്രീന്‍ കോക്കനട്ട് ഓയില്‍, കേര ശുദ്ധം, കൗള പ്യൂര്‍ കോക്കനട്ട് ഓയില്‍, പരിമളം, ധനു ഓയില്‍സ്, ധനു അഗ്മാര്‍ക്ക്, ഫ്രഷസ് പ്യൂര്‍, കേര നട്ട്‌സ്, കേര ഫ്രഷ് കോക്കനട്ട് ഓയില്‍, അമൃതശ്രീ, ആര്‍.എം.എസ്. സംസ്‌കൃതി, ബ്രില്‍ കോക്കനട്ട് ഓയില്‍, കേരള ബീ & ബീ, കേര തൃപ്തി, കണ്‍ഫോമ്ഡ് ഗ്ലോബല്‍ ക്വാളിറ്റി കോകോ അസറ്റ്, കേര കിംഗ്, എബിസി ഗോള്‍ഡ്, കെ.പി. പ്രീമിയം, ന്യൂ കേരള ഡ്രോപ്, കേര മലബാര്‍, ആവണി വെളിച്ചെണ്ണ, എസ്.എഫ്.പി. കോക്കനട്ട് ഓയില്‍, ഗോള്‍ഡന്‍ ലൈവ് ഹെല്‍ത്തി, എ.ഡി.എം. പ്രീമിയം, എസിറ്റി മലബാര്‍ നാടന്‍, കേര സമൃദ്ധി, കേര ഹെല്‍ത്തി ഡബിള്‍ ഫില്‍ട്ടര്‍, ലൈഫ് കുറ്റ്യാടി.

Keywords: Coconut, Kerala, Oil



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഞെട്ടരുത് മായം കലര്‍ന്ന 72 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ കൂടി നിരോധിച്ചു, എട്ടു മാസത്തിനിടെ നിരോധിക്കപ്പെട്ടത് 170 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍