Search

തമിഴ്‌നാടിന് സഹായഹസ്തവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്‌നാടിന് സഹായഹസ്തവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഈ വിവരം അറിയിച്ചത്.

ഗജ ചുഴലിക്കാറ്റില്‍ വന്‍നാശനഷ്ടങ്ങള്‍ സംഭവിച്ച നാഗപട്ടണം, തഞ്ചാവൂര്‍, വേളാങ്കണ്ണി, പുതുക്കോട്ടൈ എന്നിവിടങ്ങളില്‍ സഞ്ചരിച്ച് തന്നാലാവുംവിധമുള്ള സഹായം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും
പ്രളയദുരിതത്തില്‍ കേരളത്തിനെ സഹായിച്ച തമിഴ്‌നാടിനെ തിരിച്ചുസഹായിക്കണമെന്നു തോന്നിയതിനാലാണ് തന്റെ ഈ പര്യടനമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ പ്രളയമുണ്ടായ സമയത്ത് വയനാട്ടില്‍ ദുരിതബാധിതരെ സഹായിക്കാന്‍ അദ്ദേഹം മുന്‍പിലുണ്ടായിരുന്നു.

അതേസമയം പ്രളയകാലത്ത് കൂടെ നിന്ന തമിഴ്‌നാടിന് പത്തു കോടി രൂപയുടെ ധനസഹായമാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Keywords: Santhosh Pandit, Gaja, Tamilnadu, Facebook, Kerala government






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “തമിഴ്‌നാടിന് സഹായഹസ്തവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്