Search

കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദുചെയ്ത ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ

ന്യൂഡല്‍ഹി: അയോഗ്യനാക്കപ്പെട്ട അഴീക്കോട് എം.എല്‍.എ കെ.എം ഷാജിക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദുചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

ഉപാധികളോടെയാണ് സ്‌റ്റേ. എം.എല്‍.എ എന്ന നിലയില്‍ ഒരാനുകൂല്യവും കെ.എം ഷാജിക്ക് ലഭിക്കില്ല, നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാമെങ്കിലും വോട്ടു ചെയ്യാന്‍ അവകാശമില്ല തുടങ്ങിയവയാണ് ഉപാധികള്‍.

കെ.എം ഷാജി സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാകുന്നതുവരെയാണ് സ്റ്റേ നിലനില്‍ക്കുക. ഇതോടെ നിയമസഭാ സമ്മേളനത്തില്‍ നാളെ മുതല്‍ കെ.എം ഷാജിക്ക് പങ്കെടുക്കാന്‍ സാധിക്കും.

ഹൈക്കോടതിയുടെ വിധിയില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ ഉത്തരവ് രേഖാമൂലം ലഭിക്കാത്തതിനാല്‍ ഇന്നു തുടങ്ങിയ നിയമസഭാ സമ്മേളനത്തില്‍ കെ.എം ഷാജിക്ക് പങ്കെടുക്കാനാകുമായിരുന്നില്ല.

ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.

Keywords: Supreme court, Stay, K.M Shaji M.L.A, Highcourt



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദുചെയ്ത ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ