Search

ലാഭകരമല്ലെന്ന്, രാജ്യത്തെ 1,13,000 എടിഎമ്മുകള്‍ മാര്‍ച്ചോടെ പൂട്ടും, ജനത്തെ പ്‌ളാസ്റ്റിക് മണിയിലേക്കു മാറ്റുക ലക്ഷ്യമെന്നും സൂചന


ന്യൂഡല്‍ഹി: ലാഭകരമല്ലാത്തതിനാല്‍ ഇന്ത്യയിലെ പകുതിയോളം എടിഎമ്മുകളും വരുന്ന മാര്‍ച്ചോടെ പൂട്ടാന്‍ കോണ്‍ഫെഡറേഷന്‍ ഒഫ് എടിഎം ഇന്‍ഡസ്ട്രി തീരുമാനിച്ചു.

രാജ്യത്ത് 2,38,000 എടിഎമ്മുകളാണ് പ്രവര്‍ത്തന സജ്ജമായുള്ളത്. ഇതില്‍ 1,13,000 എടിഎമ്മുകള്‍ പൂട്ടുകയാണ് ലക്ഷ്യം.

എടിഎം ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷന്‍ തുടങ്ങിയവയെല്ലാം യഥാസമയം ചെയ്തുകൊണ്ട് സംവിധാനം നിലനിറുത്തി പോകാനാവാതെ വന്നതോടെയാണ് ഇവ പൂട്ടാന്‍ തീരുമാനിച്ചത്.

എന്നാല്‍, ജനത്തെ കഴിയുന്നത്ര പേപ്പര്‍ കറന്‍സിയില്‍ നിന്ന് പ്‌ളാസ്റ്റിക് മണിയിലേക്കു മാറ്റാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് എടിഎമ്മുകള്‍ പൂട്ടുന്നതെന്നും സൂചനയുണ്ട്. എന്തായാലും നോട്ടു നിരോധന കാലത്തെന്ന പോലെ വീണ്ടും എടിഎമ്മുകള്‍ക്കു മുന്നില്‍ വലിയ ക്യൂ ഇനി പ്രതീക്ഷിക്കാം.

Keywords: India, ATM, Bank, Que, Plastic Money





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ലാഭകരമല്ലെന്ന്, രാജ്യത്തെ 1,13,000 എടിഎമ്മുകള്‍ മാര്‍ച്ചോടെ പൂട്ടും, ജനത്തെ പ്‌ളാസ്റ്റിക് മണിയിലേക്കു മാറ്റുക ലക്ഷ്യമെന്നും സൂചന