സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഡിപി (മൊത്തം ആഭ്യന്ത ഉല്പാദന) വളര്‍ച്ച നിരക്ക് 8.2 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി ഇടിഞ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഡിപി (മൊത്തം ആഭ്യന്ത ഉല്പാദന) വളര്‍ച്ച നിരക്ക് 8.2 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി ഇടിഞ്ഞു. രാജ്യം തിരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കെ, കേന്ദ്ര സര്‍ക്കാരിന് ഒട്ടും ഹിതകരമല്ലാത്ത റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ജൂണില്‍ അവസാനിച്ച പാദത്തില്‍ 8.2 ശതമാനമായിരുന്ന വളര്‍ച്ചയാണ് ഇപ്പോള്‍ 7.1 ശതമാനമായി കൂപ്പുകുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങളും നോട്ടു നിരോധനവും നല്കിയ ആഘാതമാണിതെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 6.3 ശതമാനമായിരുന്നു വളര്‍ച്ച നിരക്ക് എന്നതു മാത്രമാണ് കേന്ദ്രത്തിന് ആശ്വസിക്കാന്‍ വക.
ഖനന- ക്വാറി മേഖലയില്‍ വളര്‍ച്ച കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ പാദത്തിലെ 6.9 ശതമാനത്തില്‍ നിന്ന് 2.4 ശതമാനമായി താണു. ഉത്പന്ന നിര്‍മ്മാണ മേഖലയില്‍ വളര്‍ച്ച 7.1 ല്‍ നിന്ന് 7.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വളര്‍ച്ച 3.8 ശതമാനം മാത്രമാണ്. കെട്ടിടനിര്‍മ്മാണ മേഖല 7.8 ശതമാനം വളര്‍ച്ച സെപ്തംബറില്‍ കൈവരിച്ചുവെന്നതും ആശ്വാസമാണ്..
ഉപഭോഗം കുറഞ്ഞതും സേവന മേഖലയുടെ തകര്‍ച്ചയുമാണ് മൊത്തം ആഭ്യന്തര ഉത്പാദനം കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ക്രയശേഷി കുറഞ്ഞതോടെ ഗ്രാമീണമേഖലയിലെ ഉപഭോഗം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇതാണ് തിരിച്ചടിക്കു പ്രധാന കാരണങ്ങളിലൊന്ന്.
തിരിച്ചടിയെക്കുറിച്ച് പ്രധാനമന്ത്രിയോ കേന്ദ്ര ധനമന്ത്രിയോ പ്രതികരിച്ചിട്ടില്ല.
Keywords: GDP, India, Narendra Modi, Arun Jaitley

COMMENTS