ന്യൂഡല്‍ഹി: രാജ്യത്ത് വായു മലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കണമെന്നാവശ...
ന്യൂഡല്‍ഹി: രാജ്യത്ത് വായു മലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഉപാധികളോടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയുള്ള പടക്ക വില്‍പ്പനയ്ക്ക് കോടതി വിലക്കേര്‍പ്പെടുത്തി. ലൈസന്‍സ് ഉള്ളവര്‍ മാത്രമേ പടക്കങ്ങള്‍ വില്‍ക്കാവൂ, അനുവദനീയമായ അളവില്‍ പുകയും മറ്റും പുറത്തുവിടുന്നവ മാത്രം വില്‍ക്കണം തുടങ്ങിയ നിബന്ധനകളാണ് കോടതി വച്ചിരിക്കുന്നത്.
ദീപാവലി ദിനത്തില്‍ രാത്രി 10 മണി വരെയും ക്രിസ്തുമസ് പുതുവത്സരത്തില്‍ 11.30 മുതല്‍ 12.30 വരെയും മാത്രം ഉപയോഗിക്കാമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി വാങ്ങിയിരിക്കണമെന്നും നിബന്ധനയുണ്ട്.

COMMENTS