കൊച്ചി: എടിഎം തകര്‍ത്ത് ഇരുമ്പനത്തും കൊരട്ടിയിലും കവര്‍ച്ച നടത്തിയ സംഘം സഞ്ചരിച്ച കോട്ടയം രജിസ്ട്രേഷനുള്ള വാഹനം ചാലക്കുടിയില്‍ കണ്ടെത്തി....
കൊച്ചി: എടിഎം തകര്‍ത്ത് ഇരുമ്പനത്തും കൊരട്ടിയിലും കവര്‍ച്ച നടത്തിയ സംഘം സഞ്ചരിച്ച കോട്ടയം രജിസ്ട്രേഷനുള്ള വാഹനം ചാലക്കുടിയില്‍ കണ്ടെത്തി.
തട്ടിയെടുത്തതാകാം ഈ വാഹനമെന്നാണ് പൊലീസ് കരുതുന്നത്. ചാലക്കുടി ഹൈസ്കൂളിന് സമീപമാണ് വാഹനം നിറുത്തിയിട്ടിരുന്നത്.
35 ലക്ഷം രൂപയാണ് രണ്ട് എടിഎമ്മുകളില്‍ നിന്നായി കവര്‍ന്നത്. കൊച്ചി ഇരുമ്പനത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 10.60 ലക്ഷം രൂപയാണ് മോഷ്ടിച്ചത്. എടിഎമ്മിലെ സിസിടിവി കാമറയില്‍ സ്പ്രേ പെയിന്റ് അടിച്ചിട്ടായിരുന്നു കവര്‍ച്ച.
ഇതിനിടെ, കളമശ്ശേരി എച്എംടിക്ക് സമീപത്തെ എടിഎം കൗണ്ടറിലെ സിസിടിവി കാമറയും പെയിന്റടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ, എടിഎം പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ അലാം മുഴങ്ങിയതിനാല്‍ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു.
മോഷ്ടാക്കള്‍ക്കായി വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാ മോഷണങ്ങള്‍ക്കും പിന്നില്‍ ഒരു സംഘം തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം.

COMMENTS