Search

ദുരിതാശ്വാസ നിധിയിലേക്ക് പണ സമാഹരണം: സ്വകാര്യ ബസുടമകള്‍ക്കെതിരെ പ്രതിഷേധിച്ച് തൊഴിലാളികള്‍ പണിമുടക്കിലേക്ക്

കല്‍പ്പറ്റ: ദുരിതാശ്വാസ നിധിയിലേക്കായി പിരിച്ച പണം സംസ്ഥാന കമ്മിറ്റി വഴി സര്‍ക്കാരിന് നല്‍കാനുള്ള സ്വകാര്യ ബസ് ഉടമകളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി താലൂക്കില്‍  സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. കഴിഞ്ഞ ദിവസമാണ് ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കാനായി ടിക്കറ്റില്ലാതെ ബസുകളില്‍ ബക്കറ്റ് പിരിവ് നടത്തിയത്.

ഈ പണത്തില്‍ നിന്ന് വന്‍തുക ചിലവഴിച്ച് പല ബസുടമകളും ഡീസലടിച്ചതായി തൊഴിലാളികള്‍ ആരോപിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരം തുടരാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ദുരിതാശ്വാസ നിധിയിലേക്ക് പണ സമാഹരണം: സ്വകാര്യ ബസുടമകള്‍ക്കെതിരെ പ്രതിഷേധിച്ച് തൊഴിലാളികള്‍ പണിമുടക്കിലേക്ക്