പാലക്കാട്: പി.കെ ശശി എം.എല്‍.എക്കെതിരായ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ ഡി.വൈ.എഫ്.ഐ നേതൃത്വം കടുത്ത പ്രതിരോധത്തില്‍. പരാതി ലഭിച്ചുവെന്ന്...
പാലക്കാട്: പി.കെ ശശി എം.എല്‍.എക്കെതിരായ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ ഡി.വൈ.എഫ്.ഐ നേതൃത്വം കടുത്ത പ്രതിരോധത്തില്‍. പരാതി ലഭിച്ചുവെന്ന് സി.പി.എം ജനറല്‍സെക്രട്ടറി വരെ പറയുമ്പോഴും കിട്ടിയിട്ടില്ലെന്നാണ് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പറയുന്നത്. എന്നാല്‍ അതേ ജില്ലാ സെക്രട്ടറി തന്നെയാണ് ഈ പ്രശ്നത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടതെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
ശശിക്കെതിരെ പരസ്യപ്രതികരണത്തിന് ഡി.വൈ.എഫ്.ഐ നേതാക്കളാരും ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം അനുനയ നീക്കങ്ങളുടെ ഭാഗമായി ഒരാഴ്ച മുമ്പ് വനിതാ നേതാവിന് പണവും ഡി.വൈ.എഫ്.ഐ സംസ്ഥാനസമിതിയിലേക്ക് സ്ഥാനക്കയറ്റവും നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു.
ബൃന്ദ കാരാട്ടിന് നല്കിയ പരാതിയിലും തീരുമാനമാവാത്തതിനെ തുടര്‍ന്നാണ് വി.എസ് പക്ഷ നേതാക്കളുടെ പിന്തുണയോടെ വനിതാ നേതാവ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പരാതി അയക്കുന്നത്.
ഇതിനിടെ വനിതാ നേതാവിനെതിരെ സ്വഭാവഹത്യയ്ക്കും പാര്ട്ടില ചിലര്‍ മുതിര്‍ന്നു. ഈ സാഹചര്യത്തില്‍ പി.കെ ശശിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ചില നേതാക്കള്‍ ആവശ്യപ്പെടുന്നത്.

COMMENTS