Search

മലയാള സിനിമയിലെ സുന്ദരവില്ലന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ ഒരു കാലത്തെ അവിഭാജ്യഘടകമായിരുന്ന നടന്‍ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

നേരത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് അമേരിക്കയിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹത്തിനെ മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ ഇറക്കി ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് ചികിത്സ തുടരുകയായിരുന്നു.

വില്ലനായും സ്വഭാവ നടനായും അഞ്ഞൂറിലധികം മലയാളം  സിനിമകളില്‍ തിളങ്ങിയിട്ടുള്ള അദ്ദേഹം ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇതാ ഒരു സ്‌നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. നിരവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. പ്രമീളയാണ് അദ്ദേഹത്തിന്റെ ഭാര്യ. മകന്‍ രവിരാജ്.











vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മലയാള സിനിമയിലെ സുന്ദരവില്ലന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു