Search

മലയാളത്തിന്റെ പ്രിയ ഗസല്‍ ഗായകന്‍ ഉമ്പായി ഇനി ഓര്‍മ


കൊച്ചി : ഉമ്പായിയുടെ ഗസല്‍മഴ ഇനിയില്ല. മലയാളികളുടെ പ്രിയ ഗസല്‍ ഗായകന്‍ ഉമ്പായി അര്‍ബുദത്തിനു കീഴടങ്ങി അന്ത്യശ്വാസം വലിച്ചു.

68 വയസ്സായിരുന്നു. ശ്വാസകോശത്തിലായിരുന്നു അര്‍ബുദ ബാധ. ആലുവയിലെ അന്‍വര്‍ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ഹബീബ, മക്കള്‍.ഷൈലജ, സബിത, സമീര്‍.

അഞ്ച് പതിറ്റാണ്ടായി ഗസലുകള്‍ക്കായി ഉഴിഞ്ഞുവച്ചതായിരുന്നു ആ ജീവിതം. തബല വാദകനായി സംഗീതത്തിലെത്തിയ ഉമ്പായി പിന്നീട് ഗസലാണ് തന്റെ വഴിയെന്നു തിരിച്ചറിയുകയായിരുന്നു.

ഗായകന്‍ എച്ച്. മെഹ്ബൂബിന്റെ തബലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് തബല പഠിക്കാനായി മുംബയിലേക്ക് പോയി. ഉസ്താദ് മുജാ വര്‍ അലിയുടെ ശിക്ഷണത്തില്‍ തബല അഭ്യസിച്ചു. മുജാവര്‍ അലിയാണ് ഉമ്പായിയുടെ ആലാപന മികവ് തിരിച്ചറിഞ്ഞത്. അദ്ദേഹമാണ് ഗസലിന്റെ വഴിയിലേക്ക് ഉമ്പായിയെ നയിച്ചതും.

മുംബയില്‍ നിന്നു തിരിച്ചെത്തി മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പുണ്ടാക്കി. ആദ്യമൊന്നും ഗസലിനു സ്വീകാര്യതയുണ്ടായില്ല. അതുകൊണ്ടുതന്നെ രാത്രി കാലത്ത് കൊച്ചിയിലെ ഹോട്ടലില്‍ പാടുകയും പകല്‍ സമയത്ത് മറ്റു ജോലികള്‍ ചെയ്തും ജീവിച്ചു.



പതുക്കെ, എറണാകുളം നഗരത്തില്‍ ഉത്തരേന്ത്യന്‍ സമൂഹത്തിന്റെ പ്രിയ പാട്ടുകാരനായിമാറിയ ഉമ്പായി,
പ്രണാമം എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം പുറത്തിറക്കി. പ്രണാമം വളരെ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് ഒ എന്‍ വി., സച്ചിതദാനന്ദന്‍, യൂസഫലി കേച്ചേരി, പ്രദീപ് അഷ്ടമിച്ചിറ, വേണു വി ദേശം തുടങ്ങിയവരുടെ സൃഷ്ടികള്‍ ഉമ്പായി ഗസലുകളാക്കി മാറ്റി. ആ കവിതകള്‍ ഹിറ്റായി.

പിന്നീട്, ഉമ്പായിക്ക് കേരളമെമ്പാടും ആരാധകരുണ്ടായി.  24 ഗസല്‍ ആല്‍ബങ്ങള്‍ പുറത്തിറക്കി. വിദേശങ്ങളിലും നിരവധി വേദികളില്‍ ഗസല്‍ അവതരിപ്പിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മലയാളത്തിന്റെ പ്രിയ ഗസല്‍ ഗായകന്‍ ഉമ്പായി ഇനി ഓര്‍മ