നെന്മാറ : വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കൊടിയ നാശം നേരിടുകയും ഒറ്റപ്പെട്ടുപോവുകയും ചെയ്ത നെല്ലിയാമ്പതിയില്‍ തിരക്കിട്ട രക്ഷാപ്രവര...
നെന്മാറ : വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കൊടിയ നാശം നേരിടുകയും ഒറ്റപ്പെട്ടുപോവുകയും ചെയ്ത നെല്ലിയാമ്പതിയില്‍ തിരക്കിട്ട രക്ഷാപ്രവര്‍ത്തനം നടക്കുന്നു.
നെല്ലിയാമ്പതിയിലേക്കുള്ള റോഡ് പൂര്‍ണമായും തകര്ന്നുപോയതിനാലാണ് അവിടെ എത്തിപ്പെടാനാവാതെ പോയത്.
വ്യോമസേനയുടെ ഹെലികോപ്റ്ററാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഗര്‍ഭിണിയേയും അടിയന്തര ചികിത്സ ആവശ്യമായ അഞ്ചു പേരെയും വ്യോമസേനാ ഹെലികോപ്ടറില്‍ പാലക്കാട്ടെത്തിച്ചു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടു ദിവസവും ഇവരെ രക്ഷിക്കാനായിരുന്നില്ല.
ഇവിടെ കുടുങ്ങി കിടക്കുന്നവര്‍ക്ക് വേണ്ട ഭക്ഷണസാധനങ്ങളും വ്യോമസേന എത്തിച്ചു. മൂവായിരത്തിലധികം തോട്ടം തൊഴിലാളികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ ഇവിടെ കുടുങ്ങിയിരിക്കുകയാണ്.
ദിവസങ്ങളായി വൈദ്യുതി ഇല്ല. കുടിവെള്ളവും കിട്ടാനില്ലായിരുന്നു. നെന്മാറ മുതല്‍ നെല്ലിയാമ്പതി വരെ 15 കിലോമീറ്റര്‍ റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
Keywords: Kerala Floods, Floods, Nelliyampathy, News papers, Print, Edition, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue
COMMENTS