Search

ദുരന്തം രാഷ്ട്രീയവത്കരിക്കില്ല, ഉപാധികളില്ലാത്ത വിദേശസഹായം ആവാം: രാഹുല്‍ ഗാന്ധി

കൊച്ചി: പ്രളയത്തിനു വളരെയധികം സഹായം ആവശ്യമാണെന്നും ദുരന്തത്തെ രാഷ്ട്രീയവത്കരിക്കില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ വേദന അകറ്റാന്‍ ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാമെന്നും രാഹുല്‍ വ്യക്തമാക്കി.

കേരളത്തിലെത്തിയത് ജനങ്ങളുടെ വേദന അകറ്റാനാണ്. അതിനാല്‍, ഇപ്പോള്‍ രാഷ്ട്രീയം പറയില്ല. ഏറെ മനസാന്നിധ്യത്തോടെയാണ്. അതിനെ അഭിനന്ദിക്കുന്നു. അഭിമാനിക്കുകയും ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കണം. അതു കേരത്തിലെ ജനങ്ങളുടെ അവകാശമാണ്. അര്‍ഹമായ സഹായം കേരളത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


Highlight: Congress president Rahul Gandhi flood affcted areas in Kerala.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ദുരന്തം രാഷ്ട്രീയവത്കരിക്കില്ല, ഉപാധികളില്ലാത്ത വിദേശസഹായം ആവാം: രാഹുല്‍ ഗാന്ധി