കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്...
കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ചുറ്റുമതിലിന് അടുത്തുവരെ വെള്ളം എത്തിയ സാഹചര്യത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണി മുതല്‍ അധികൃതര്‍ നിരോധം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ വിമാനം പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ എവിടെയിറക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാകും കൊച്ചിയിലിറങ്ങേണ്ട വിമാനങ്ങള്‍ ഇറങ്ങുകയെന്നാണ് സൂചന.

COMMENTS