തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യ...
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അധികൃതരുടെ വിശദീകരണം.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പരിഭ്രാന്തി വേണ്ട. രണ്ടു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ അണക്കെട്ടിന്റെ ജലനിരപ്പ് അവലോകനം ചെയ്യുന്നുണ്ട്.
അണക്കെട്ടിനു താഴെയുള്ള ജനങ്ങളെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചുകഴിഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നു എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം.
വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഇതു സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റക്ക് പരാതി നല്കി.
ജനങ്ങളില്‍ ആപരിഭ്രാന്തിയുണ്ടാക്കുന്ന വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൈബര്‍ ഡോം മേധാവി ഐജി മനോജ് എബ്രഹാം പറഞ്ഞു.
Keywords: Mullapperiyar Dam, Social media, Kerala, Police.

COMMENTS