മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു, പിണറായി വിജയന്, എച്ച് ഡി കുമാരസ്വാമി, മമതാ ബാനര്‍ജി എന്നിവര്‍ കെജരിവാളിന്റെ വീട്ടില്‍ അഭിനന...
മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു, പിണറായി വിജയന്, എച്ച് ഡി കുമാരസ്വാമി, മമതാ ബാനര്‍ജി
എന്നിവര്‍ കെജരിവാളിന്റെ വീട്ടില്‍
എന്നിവര്‍ കെജരിവാളിന്റെ വീട്ടില്‍
അഭിനന്ദ്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിണറായി വിജയന് ഉള്‍പ്പെടെ നാലു മുഖ്യമന്ത്രിമാര്‍ രംഗത്തുവന്നതോടെ, പ്രതിപക്ഷ ഐക്യം ഒരിക്കല്‍ കൂടി ശക്തമാവുകയാണ്.കെജരിവാളുമായി അത്ര രസത്തിലല്ലാത്ത കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയാണെങ്കിലും പിണറായി, മമതാ ബാനര്‍ജി, ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമി എന്നീ നേതാക്കള്‍ക്കൊപ്പം ചേരാന്‍ അവരും നിര്‍ബന്ധിതമാവുകയാണ്.
ബംഗളൂരുവില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ വേള പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കിയതിനു സമാനമായ സ്ഥിതിയിലേക്കു കാര്യങ്ങള്‍ പോവുകയാണ്. ഇതു ബിജെപി നേതൃത്വവും ആശങ്കയോടെയാണ് കാണുന്നത്.
എന്നാല്‍, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നിരാഹാരമിരിക്കുന്ന കെജരിവാളുമായും മൂന്നു മന്ത്രിമാരുമായും ചര്‍ച്ചയ്ക്കു ചെല്ലുന്നതു ക്ഷീണമാകുമെന്ന നിലപാടിലാണ് ബിജെപി. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നത്.
We came here to express our support to Delhi CM @ArvindKejriwal. The— N Chandrababu Naidu (@ncbn) June 16, 2018
LG has to allow this government to function. We had asked permission from the LG to see the CM to which there was no response. pic.twitter.com/03KkIapwMt
കെജിരിവാളിന്റെ സാന്നിദ്ധ്യത്തില്‍ ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആക്രമിച്ചതു മുതലാണ് ഐഎഎസ് ഓഫീസര്‍മാര്‍ നിസ്സഹകരണം തുടങ്ങിയത്. ഇതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ വീട്ടുപടിക്കല്‍ കെജരിവാള്‍ സമരം തുടങ്ങിയത്.
സമരക്കാരെ കണ്ടതായി പോലും ഭാവിക്കുന്നില്ല ഗവര്‍ണറും കേന്ദ്ര സര്‍ക്കാരും. കെജരിവാളിനെ കാണാനെത്തിയ നാലു മുഖ്യമന്ത്രിമാര്‍ക്കും അതിന് അനുമതി കൊടുത്തില്ല. ഗവര്‍ണറെ കാണാന്‍ അനുമതി ചോദിച്ചപ്പോള്‍ നാലു മുഖ്യമന്ത്രിമാരെയും കാണാനും കൂട്ടാക്കിയില്ല.
Met with CM of West Bengal @mamataofficial, @cmokerala Shri Pinarayi Vijayan and @cmofkarnataka Shri HD Kumaraswamy to extend support to CM of Delhi @arvindkejriwal. pic.twitter.com/DnKwVzmLnO— N Chandrababu Naidu (@ncbn) June 16, 2018
ഇന്നു ചേരുന്ന നീതി ആയോഗ് യോഗത്തില്‍ ഈ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ തീരുമാനം. എന്തായാലും പ്രതിപക്ഷ ഐക്യം ഊട്ടി ഉറപ്പിക്കാനാണ് ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിസ്സഹകരണ നിലപാട് സഹായകമായിരിക്കുന്നത്.
COMMENTS