ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത...
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ലഫ്റ്റന്റ് ഗവര്‍ണറുടെ ഓഫീസിനുള്ളിലാണ് ഗവണ്മെന്റിനെ പ്രതിനിധീകരിച്ച് ഇവര്‍ നിരാഹാര സമരം നടത്തുന്നത്. എന്നാല്‍ ഇവരുമായി കൂടിക്കാഴ്ചയ്ക്കുപോലും ഗവര്‍ണ്ണര്‍ ഇതുവരെ തയ്യാറായിട്ടില്ല.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ഡല്‍ഹിയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും വികസനത്തിനും വേണ്ടി എന്തു ചെയ്യാനും തയ്യാറാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ അറിയിച്ചു.
അതേസമയം ഡല്‍ഹി സര്‍ക്കാര്‍ ജനാധിപത്യത്തെ പരിഹസിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

COMMENTS