Search

ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ ജീവിതം ആസ്പദമാക്കി സിനിമയൊരുങ്ങുന്നു

മുംബൈ: ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ ജീവിതം സിനിമയാകുന്നു. പ്രശസ്ത ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മകനായ ഹര്‍ഷവര്‍ദ്ധന്‍ കപൂറാണ് അഭിനവ് ബിന്ദ്രയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. അഭിനവ് ബിന്ദ്രയുടെ ആത്മകഥയായ എ ഷോട് അറ്റ് ഹിസ്റ്ററി: മൈ ഒബ്‌സെസ്സിവ് ജേര്‍ണി ടു ഒളിമ്പിക് ഗോള്‍ഡ് ആന്‍ഡ് ബിയോണ്ട് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ എടുക്കുന്നത്. കണ്ണന്‍ അയ്യര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സാധാരണ ജീവചരിത്ര സിനിമകളെ പോലെ കേന്ദ്ര കഥാപാത്രത്തെക്കുറിച്ച് മാത്രമായായിരിക്കില്ല ഈ സിനിമയെന്നും, ഒരച്ഛനും മകനും തമ്മിലുള്ള തീവ്ര ബന്ധം കൂടി ചിത്രം പറയുമെന്നും ഹര്‍ഷവര്‍ദ്ധന്‍ കപൂര്‍ വ്യക്തമാക്കി. അഭിനവ് ബിന്ദ്രയുടെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളതിനാലാണ് കഥയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. നവംബറില്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ ജീവിതം ആസ്പദമാക്കി സിനിമയൊരുങ്ങുന്നു