Search

കെവിന്റെ ഘാതകന്‍ ഷാനു ചാക്കോയെ ദുബായ് കമ്പനി ജോലിയില്‍ നിന്നു പിരിച്ചുവിട്ടു


ദുബായ് : ദുരഭിമാനത്തിന്റെ പേരില്‍ കോട്ടയം സ്വദേശി കെവിനെ കൊന്ന കേസിലെ മുഖ്യപ്രതിയും ഷാനു ചാക്കോയെ ദുബായിലെ കമ്പനി പിരിച്ചുവിട്ടു.

കൊലക്കേസില്‍ കസ്റ്റഡിയിലുള്ള ഷാനു ഇനി ഒരുപക്ഷേ, ജാമ്യം കിട്ടി തിരിച്ചെത്തിയാല്‍ പോലും അയാളെ ജോലിക്കെടുക്കില്ലെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ഗള്‍ഫിലെ ഒരു ഇംഗഌഷ് ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു.

ഗള്‍ഫില്‍ ഇലക്ട്രീഷ്യനാണ് ഷാനു ചാക്കോ. സഹോദരി ഒരാളുമൊത്ത് ഒളിച്ചോടിയെന്നും അച്ഛന് സുഖമില്ലെന്നും പറഞ്ഞ് എമര്‍ജന്‍സി ലീവിലാണ് ഷാനു കേരളത്തിലേക്കു പോയത്.

നാട്ടിലേക്കു പുറപ്പെടുമ്പോള്‍ ഇയാള്‍ക്കെ കൊലപാതകം നടത്താന്‍ ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നു. ഇത്തരക്കാരനായ ഒരാളെ കമ്പനിക്ക് ആവശ്യമില്ലെന്നും അതുകൊണ്ടാണ് പിരിച്ചുവിടുന്നതെന്നും കമ്പനി അറിയിപ്പില്‍ പറയുന്നു.

2019 ജൂലായ് വരെ ഷാനുവിന് വീസ കാലാവധിയുണ്ടായിരുന്നു. ഷാനുവിന്റെ ചെയ്തികളെക്കുറിച്ചറിഞ്ഞ സഹപ്രവര്‍ത്തകരും അമ്പരപ്പില്‍ നിന്നു മുക്തരായിട്ടില്ല.

Keywords: Shanu Chacko, Kevin Murder, Honour Killing Kerala




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കെവിന്റെ ഘാതകന്‍ ഷാനു ചാക്കോയെ ദുബായ് കമ്പനി ജോലിയില്‍ നിന്നു പിരിച്ചുവിട്ടു