Search

സുഖമരണ കമ്പനി ലിമിറ്റഡ്


ജോര്‍ജ് മാത്യു

ഓസ്‌ട്രേലിയയിലെ പ്രശസ്തനായ ശാസ്ത്രകാരനാണ് ഡേവിഡ് ഗുഡാള്‍, വയസ്സ് 104. ഞെട്ടിക്കുന്ന വാര്‍ദ്ധക്യം. 'നിര്‍ഭാഗ്യവശാല്‍' ഗുരുതരമായ എന്നുവച്ചാല്‍ ടെര്‍മിനല്‍ അസുഖങ്ങളൊന്നുമില്ല. പക്ഷേ, ജീവിതം മടുത്തിരിക്കുന്നു.

മക്കളും കൊച്ചുമക്കളും അതിനടുത്ത തലമുറയുമായൊക്കെ സല്ലപിച്ചും പിണങ്ങിയും കൈകോര്‍ത്ത് നൃത്തം ചെയ്തുമെല്ലാം മടുത്തു. വെറും മടുക്കലല്ല, ജീവിതം തന്നെ മടുത്തു. ഒരടി മുന്നോട്ടു പോകാന്‍ വയ്യാത്ത അവസ്ഥ.

മരിക്കാനായി യാത്രതിരിക്കുന്ന അച്ഛന് പെര്‍ത്ത് വിമാനത്താവളത്തില്‍ യാത്രാമൊഴി നല്കുന്ന മകന്‍ പീറ്റര്‍

ഓസ്‌ട്രേലിയന്‍ നിയമം സപ്പോര്‍ട്ടിങ് സൂയിസൈഡ് അനുവദിക്കുന്നില്ല. ഇതൊരു വലിയ പ്രതിസന്ധി ആയാണ് ഗുഡാള്‍ കാണുന്നത്. ജീവിക്കാനാണ് പ്രയാസം എന്നൊക്കെയാണ് നാം ധരിച്ചുവശായിരിക്കുന്നത്. അങ്ങനെയൊന്നുമല്ല മരണവും ഒരു ലക്ഷ്വറിയാണെന്ന് ഗുഡാള്‍ വൈകിയാണെങ്കിലും മനസ്സിലാക്കിയിരിക്കുന്നു.

പെര്‍ത്ത് വിമാനത്താവളത്തില്‍ അച്ഛനെ 
കെട്ടിപ്പിടിച്ചു വിതുമ്പുന്ന മകള്‍ കാരന്‍

അങ്ങനെ ഡോ. ഡേവിഡ് ഗുഡാള്‍ സപ്പോര്‍ട്ടീവ് സൂയിസൈഡ് അനുവദിക്കുന്ന രാജ്യത്തിന്റെ ഭാഗ്യാന്വേഷിയായി മാറിയിരിക്കുന്നു. അദ്ദേഹം ഈ ലക്ഷ്വറി ലഭിക്കുന്ന സ്വിറ്റ്‌സര്‍ലന്റിലേക്ക് മാറുകയാണ്. വെറുതെ ഒന്നു മരിക്കാന്‍ മാത്രമായി!

ഡേവിഡ് ഗുഡാളും ഭാര്യ മ്യൂറിയലും. 1949ല്‍ വിവാഹദിനത്തിലെടുത്ത ചിത്രം

ഷഷ്ട്യബ്ധപൂര്‍ത്തിയൊക്കെ നമ്മുടെ ഭാരതീയരുടെ ഒരു വലിയ ലക്ഷ്വറിയാണല്ലോ. ആയിരം പൂര്‍ണ്ണചന്ദ്രന്മാരെയൊക്കെ കാണുക അതീവഭാഗ്യം! ദീര്‍ഘ സുമംഗലീ ഭവഃ എന്നാണ് ആശംസകള്‍! തിങ്കളാഴ്ച വ്രതം മറുവശത്ത്! എങ്ങനെ ദീര്‍ഘകാലം ജീവിക്കാമെന്ന് നിരന്തരം വ്യാമോഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഡോ. ഡേവിഡ് ഗുഡാളിന്റെ പരാതി സമര്‍പ്പിക്കുന്നു.


ഗ്രേറ്റ് ഡിപ്പാര്‍ച്ചറിനു മുന്‍പ്: ഡോ. ഡേവിഡ് ഗുഡാള്‍ വിമാനത്താവളത്തിലേക്ക് കടക്കുന്നു

അടിക്കുറിപ്പ്

സ്വിറ്റ്‌സര്‍ലന്റിലേക്ക് തിരിക്കുന്നതിന് മുന്‍പ് ഡോ. ഗുഡാള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഒരു ഗംഭീര വിരുന്ന് നല്‍കിയെന്നാണ് വാര്‍ത്ത. അതോ തിരിച്ചാണോ നല്‍കിയതെന്നും തീര്‍ച്ചയില്ല. എന്തായാലും ആ വിരുന്ന് ചാനലുകള്‍ക്ക് വിഭവസമൃദ്ധമായ സദ്യയായിരുന്നു.
Keywords: Scientist, David Goodall, farewell, home, Australia , fly, world , death, decision, diminishing independence, Australian Broadcasting Corporation, Switzerland 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സുഖമരണ കമ്പനി ലിമിറ്റഡ്