ജോര്‍ജ് മാത്യു ഓസ്ട്രേലിയയിലെ പ്രശസ്തനായ ശാസ്ത്രകാരനാണ് ഡേവിഡ് ഗുഡാള്‍, വയസ്സ് 104. ഞെട്ടിക്കുന്ന വാര്‍ദ്ധക്യം. 'നിര്‍ഭാഗ്യവശാല്‍...
ജോര്‍ജ് മാത്യു
ഓസ്ട്രേലിയയിലെ പ്രശസ്തനായ ശാസ്ത്രകാരനാണ് ഡേവിഡ് ഗുഡാള്‍, വയസ്സ് 104. ഞെട്ടിക്കുന്ന വാര്‍ദ്ധക്യം. 'നിര്‍ഭാഗ്യവശാല്‍' ഗുരുതരമായ എന്നുവച്ചാല്‍ ടെര്‍മിനല്‍ അസുഖങ്ങളൊന്നുമില്ല. പക്ഷേ, ജീവിതം മടുത്തിരിക്കുന്നു.
മക്കളും കൊച്ചുമക്കളും അതിനടുത്ത തലമുറയുമായൊക്കെ സല്ലപിച്ചും പിണങ്ങിയും കൈകോര്‍ത്ത് നൃത്തം ചെയ്തുമെല്ലാം മടുത്തു. വെറും മടുക്കലല്ല, ജീവിതം തന്നെ മടുത്തു. ഒരടി മുന്നോട്ടു പോകാന്‍ വയ്യാത്ത അവസ്ഥ.
മരിക്കാനായി യാത്രതിരിക്കുന്ന അച്ഛന് പെര്‍ത്ത് വിമാനത്താവളത്തില്‍ യാത്രാമൊഴി നല്കുന്ന മകന് പീറ്റര്‍
പെര്‍ത്ത് വിമാനത്താവളത്തില്‍ അച്ഛനെ
കെട്ടിപ്പിടിച്ചു വിതുമ്പുന്ന മകള്‍ കാരന്
ഡേവിഡ് ഗുഡാളും ഭാര്യ മ്യൂറിയലും. 1949ല്‍ വിവാഹദിനത്തിലെടുത്ത ചിത്രം
ഗ്രേറ്റ് ഡിപ്പാര്‍ച്ചറിനു മുന്‍പ്: ഡോ. ഡേവിഡ് ഗുഡാള്‍ വിമാനത്താവളത്തിലേക്ക് കടക്കുന്നു
സ്വിറ്റ്സര്‍ലന്റിലേക്ക് തിരിക്കുന്നതിന് മുന്‍പ് ഡോ. ഗുഡാള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഒരു ഗംഭീര വിരുന്ന് നല്‍കിയെന്നാണ് വാര്‍ത്ത. അതോ തിരിച്ചാണോ നല്‍കിയതെന്നും തീര്‍ച്ചയില്ല. എന്തായാലും ആ വിരുന്ന് ചാനലുകള്‍ക്ക് വിഭവസമൃദ്ധമായ സദ്യയായിരുന്നു.Keywords: Scientist, David Goodall, farewell, home, Australia , fly, world , death, decision, diminishing independence, Australian Broadcasting Corporation, Switzerland
COMMENTS