മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ഒരു ബ്രാഞ്ചില്‍ കോടികളുടെ തട്ടിപ്പ് കണ്ടെത്തി. ഏകദേശം 11,544 കോടിരൂപയുടെ തട്ടിപ്പ് നടന്നതായി...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ഒരു ബ്രാഞ്ചില്‍ കോടികളുടെ തട്ടിപ്പ് കണ്ടെത്തി. ഏകദേശം 11,544 കോടിരൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതായി ബാങ്ക് അറിയിച്ചു.
എന്നാല്‍ തട്ടിപ്പ് നടന്ന അക്കൗണ്ട് വിവരങ്ങള്‍ ബാങ്ക് പുറത്തുവിട്ടിട്ടില്ല. ബാങ്കിലുള്ള പണത്തിന്റെ ബലത്തില്‍ അക്കൗണ്ട് ഉടമകള്‍ക്ക് വിദേശബാങ്കുകള്‍ പണം കൈമാറാന്‍ സാധ്യതയുള്ളതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടാന്‍ സാധ്യതയുണ്ട്.
തട്ടിപ്പുമൂലം ബാങ്കിന് ഏതെങ്കിലും വിധത്തിലുള്ള കടബാധ്യത വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
തട്ടിപ്പ് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റിന് അധികൃതര്‍ പരാതി നല്കി. സംഭവത്തില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു.
COMMENTS