Search

വേദിയില്‍ ജീവന്‍ വെടിഞ്ഞ് നാടിനാകെ വേദനയായ കലാമണ്ഡലം ഗീതാനന്ദന്റെ അന്ത്യനിമിഷങ്ങള്‍


തൃശൂര്‍ : വേദിയില്‍ മരിക്കണമെന്നാണ് ആഗ്രഹമെന്ന് കലാകാരന്മാര്‍ പലരും പറയാറുണ്ടെങ്കിലും ഓട്ടന്‍ തുള്ളലിനായി ജീവിതം ഉഴിഞ്ഞുവച്ച കലാമണ്ഡലം ഗീതാനന്ദന്റെ നടനവേദിയിലെ അകാലത്തിലെ വിയോഗം കേരളത്തിനാകെ ദുഃഖമായി.

ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ ഓട്ടന്‍ത്തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെയാണ് ഇന്നലെ 58കാരനായ ഗീതാനന്ദന്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചത്.

വേദിയില്‍ കുഴഞ്ഞുവീണ കലാമണ്ഡലം ഗീതാനന്ദനെ ചമയങ്ങള്‍ മാറ്റാതെ തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു

പക്കമേളക്കാര്‍ക്കു മുന്നിലേക്കു മുട്ടുകുത്തി വീണ ഗീതാനന്ദന്‍ തളര്‍ന്നു വീഴുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ക്ക് ആദ്യം മനസ്സിലായില്ല. തളര്‍ന്നുവീണ അദ്ദേഹം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നതു കണ്ടാണ് കൂടെയുണ്ടായിരുന്നവര്‍ അദ്ദേഹത്തെ പിടിച്ചെഴുന്നേല്പ്പിച്ചത്.

അപ്പോഴേക്കും അദ്ദേഹം നന്നെ തളര്‍ന്നിരുന്നു. പിന്നീട് പിന്നീട് വേദിക്കരികില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.



സിനിമയിലെ നൃത്തസംവിധായികയായ ശോഭയാണ് ഭാര്യ. മക്കള്‍: സനല്‍ കുമാര്‍, ശ്രീലക്ഷ്മി. പ്രമുഖ തുള്ളല്‍ കലാകാരന്‍ മഠത്തില്‍ പുഷ്പവത്ത് കേശവന്‍ നമ്പീശന്റെ മകനാണ്. കഥകളിയാചാര്യന്‍ നീലകണ്ഠന്‍ നമ്പീശന്‍ അമ്മാവനും പ്രശസ്ത മൃദംഗം വിദ്വാന്‍ കലാമണ്ഡലം വാസുദേവന്‍ ജേഷ്ഠനുമാണ്.

ഓട്ടന്‍ തുള്ളലിന്റെ പ്രചാരണത്തിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കലോത്സവ വേദികളിലെ നിറസാന്നിദ്ധ്യവുമായിരുന്നു.


വേദിയില്‍ കുഴഞ്ഞുവീണ ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ അന്തരിച്ചു






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ വേദിയില്‍ ജീവന്‍ വെടിഞ്ഞ് നാടിനാകെ വേദനയായ കലാമണ്ഡലം ഗീതാനന്ദന്റെ അന്ത്യനിമിഷങ്ങള്‍