ഇരിങ്ങാലക്കുട: പ്രമുഖ ഓട്ടന്‍ തുള്ളല്‍ കലാകാരന് കലാമണ്ഡലം ഗീതാനന്ദന് (58) ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ ഓട്ടന്ത്തുള്ളല...
ഇരിങ്ങാലക്കുട: പ്രമുഖ ഓട്ടന്‍ തുള്ളല്‍ കലാകാരന് കലാമണ്ഡലം ഗീതാനന്ദന് (58) ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ ഓട്ടന്‍ത്തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു.
വേദിക്കരികില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചിരുന്നു.
സിനിമയിലെ നൃത്തസംവിധായികയായ ശോഭയാണ് ഭാര്യ. മക്കള്‍: സനല്‍ കുമാര്‍, ശ്രീലക്ഷ്മി. പ്രമുഖ തുള്ളല്‍ കലാകാരന് മഠത്തില്‍ പുഷ്പവത്ത് കേശവന് നമ്പീശന്റെ മകനാണ്. കഥകളിയാചാര്യന്‍ നീലകണ്ഠന് നമ്പീശന് അമ്മാവനും പ്രശസ്ത മൃദംഗം വിദ്വാന് കലാമണ്ഡലം വാസുദേവന്‍ ജേഷ്ഠനുമാണ്.
ഓട്ടന്‍ തുള്ളലിന്റെ പ്രചാരണത്തിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കലോത്സവ വേദികളിലെ നിറസാന്നിദ്ധ്യവുമായിരുന്നു.
കലാമണ്ഡലം ഗീതാനന്ദന് 2014 ല്‍ ദുബായില്‍
ശീതങ്കന്‍ തുള്ളല്‍ അവതരിപ്പിച്ചപ്പോള്‍. ഫയല്‍ ചിത്രം
വിദേശത്തുള്‍പ്പെടെ കുറഞ്ഞത് അയ്യായിരം വേദികളിലെങ്കിലും അദ്ദേഹം കെട്ടിയാടിയിട്ടുണ്ട്.
കലാമണ്ഡലത്തില്‍ തുള്ളല്‍ പഠിക്കാന്‍ 1974ലാണ് ഗീതാനന്ദന് എത്തിയത്. പിന്നീട് 1983 മുതല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായി. ഇരുവര്ഷത്തോളം വകുപ്പ് മേധാവിയുമായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വിരമിച്ചത്.
Keywords: kalamandalam geethanandan, Kerala, death
COMMENTS