വാഷിങ്ടണ്‍: സെനറ്റില്‍ ധനകാര്യ ബില്‍ പാസാകത്തതിനാല് ചെലവിന് കാശില്ലാതെ അമേരിക്കന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുന്നു. പ്രശ്നപരിഹാരത്തിന് ഭ...
വാഷിങ്ടണ്‍: സെനറ്റില്‍ ധനകാര്യ ബില്‍ പാസാകത്തതിനാല് ചെലവിന് കാശില്ലാതെ അമേരിക്കന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുന്നു. പ്രശ്നപരിഹാരത്തിന് ഭരണ - പ്രതിപക്ഷ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.
ഒരു താത്ക്കാലിക ബില്‍ സെനറ്റില്‍ അവതരിപ്പിച്ച് സര്‍ക്കാരിന് പണം കണ്ടെത്താന്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്.
ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റ നയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഡമോക്രാറ്റിക് പാര്‍ട്ടി ബില്ലിനെതിരെ വോട്ടു ചെയ്തതാണ് പ്രതിസന്ധിക്കു കാരണമായത്. ഏഴു ലക്ഷത്തോളം വരുന്ന അനധികൃത യുവ കുടിയേറ്റക്കാര്‍ക്ക് നല്കിവന്നിരുന്ന താത്ക്കാലിക നിയമസാധുത ട്രംപ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
ഈ ബില്‍ പാസാക്കാതെ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്കില്ലെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. സര്‍ക്കാര്‍ ജീവനക്കാരോട് അവധിയെടുക്കാനും ചില വിഭാഗങ്ങളോട് പ്രശ്നപരിഹാരമാവും വരെ ശമ്പളമില്ലാതെ ജോലി ചെയ്യാനും ഗവണ്മെന്റിന്റെ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ സൈനിക വിഭാഗങ്ങള്‍ക്ക് ഈ പ്രതിസന്ധി ബാധകമാകില്ല.
ഈ സ്ഥിതി തുടരുകയാണെങ്കില്‍ സെനറ്റ് നിയമങ്ങള്‍ മാറ്റിയശേഷം ബില്‍ പാസാക്കാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം.
COMMENTS