മുംബൈ: മുംബൈ വ്യവസായി തന്നെ ശല്യം ചെയ്യുന്നു എന്നാരോപിച്ച് ബോളിവുഡ് നടി സീനത്ത് അമന് ജുഹു പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. സീനത്ത...
മുംബൈ: മുംബൈ വ്യവസായി തന്നെ ശല്യം ചെയ്യുന്നു എന്നാരോപിച്ച് ബോളിവുഡ് നടി സീനത്ത് അമന് ജുഹു പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
സീനത്ത് അമനുമായി പരിചയമുണ്ടായിരുന്ന ആളാണ് ഈ വ്യവസായി. ചില പ്രശ്നങ്ങളെ തുടര്‍ന്ന് ഇയാളുമായുള്ള ബന്ധം നടി അവസാനിപ്പിച്ചിരുന്നു.
ഇയാള്‍ ഇപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുംവിധം പെരുമാറുന്നു എന്നാണ് നടിയുടെ പരാതി.
പീഡന കേസ്, സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തും വിധം പെരുമാറി എന്നീ രണ്ടു കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത് പൊലീസ് കേസെടുത്തു.
COMMENTS