ചെന്നൈ: അന്തരിച്ച വിഖ്യാത സംവിധായകന് ഐ.വി.ശശിയുടെ ഭൗതികദേഹം ചെന്നൈയില്‍ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഐ.വി.ശശിയുടെ ...
ചെന്നൈ: അന്തരിച്ച വിഖ്യാത സംവിധായകന് ഐ.വി.ശശിയുടെ ഭൗതികദേഹം ചെന്നൈയില്‍ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഐ.വി.ശശിയുടെ സംസ്കാരം അദ്ദേഹത്തിന്റെ ജന്മനാടായ കോഴിക്കോട്ട് നടത്തണമെന്ന് സംവിധായകന് രഞ്ജിത്ത് ഉള്‍പ്പെടെ പലരും ആവശ്യപ്പെട്ടിരുന്നു.
മൃതദേഹം ആശുപത്രിയില്‍ നിന്നു ചെന്നൈ വടപളനിയിലുള്ള വീട്ടില്‍ എത്തിച്ചു. സംവിധായകരായ ഹരിഹരന്, പ്രിയദര്ശന് തുടങ്ങി നിരവധി പേര് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
ബന്ധുക്കള്‍ സമ്മതിച്ചാല്‍ കോഴിക്കോട്ട് സംസ്കാരം നടത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
കരളിനെ ബാധിച്ച കാന്‍സറിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ശ്വാസം മുട്ട് കലശലായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം.
നടി സീമയാണ് ഭീര്യ. അനു, അനി എന്നിവര്‍ മക്കളാണ്. കുടുംബ സമേതം ചെന്നൈയിലായിരുന്നു താമസം. ഇരുപ്പം വീട് ശശിധരന് എന്നതാണ് പൂര്‍ണമായ പേര്. സിനിമയിലെത്തിയപ്പോള്‍ അതു ചുരുക്കിയാണ് ഐവി ശശിയായത്. കോഴിക്കോട് വെസ്റ്റ്ഹിലാണ് സ്വദേശം.
COMMENTS